ചുണ്ടത്തു പൊയിൽ ഗവ.യു.പി.യിലെ പരിസ്ഥിതി ദിനാചരണം
ചുണ്ടത്തു പൊയിൽ ഗവ.യു.പി.യിലെ പരിസ്ഥിതി ദിനാചരണം
തോട്ടുമുക്കം : ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിലെ പരിസ്ഥിതിദിനാചരണം,
വീഡിയോ ദൃശ്യങ്ങൾ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇
വൃക്ഷത്തൈ നട്ടു കൊണ്ട് ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ഷിജോ പാലാപുളിക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.ജിനേഷ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് , ബി.ആർ.സി ട്രെയിനർ മാരായ നസീറ, ജീൻസി, അധ്യാപകരായ പുഷ്പറാണി ജോസഫ്, സ്മിത.കെ, സിബി ജോൺ , ലല്ല സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും, സ്കൂൾ കിച്ചൺ ഗാർഡൻ നവീകരണവും നടത്തി.
പരിസ്ഥിതിദിന ക്വിസ് മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവയ്ക്കുപുറമേ, എല്ലാ ക്ലാസുകാരും ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്ക് അരീക്കോട് ബി.ആർ.സി.യിൽ നിന്നും ലഭിച്ച പഠനോപകരണ കിറ്റുകൾ വിതരണം ചെയ്ത് എല്ലാ കുട്ടികൾക്കും പരിസ്ഥിതിദിനാചരണത്തിൽ പങ്കെടുക്കുവാൻ അവസരം നൽകി.