തോട്ടുമുക്കം സെന്റ്. തോമസ് ഹൈസ്കൂളിൽ പരിസ്ഥിതിദിനാചരണം ആഘോഷപൂർവ്വം സംഘടിപ്പിച്ചു.
തോട്ടുമുക്കം സെന്റ്. തോമസ് ഹൈസ്കൂളിൽ പരിസ്ഥിതിദിനാചരണം ആഘോഷപൂർവ്വം സംഘടിപ്പിച്ചു.
ജൂൺ 5 ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി സ്കൂളിൽ പരിസ്ഥിതി ദിനാചരണം മികച്ച രീതിയിൽ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്ക് കൊടിയത്തൂർ പഞ്ചായത്തിന്റെ സഹായത്തോടെ വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ കൊടുമ്പുഴ ഫോറെസ്റ്റ് ഓഫീസർ ശ്രീ. ഷാജീവ് സർ വൃക്ഷത്തൈ നട്ടു ദിനാചരണം ഉദ്ഘാടനം ചെയ്തു പരിസ്ഥിതി ദിന സന്ദേശം നൽകി .ചടങ്ങിന് ഹെഡ്മിസ്ട്രെസ് ശ്രീമതി. സഫിയ ടീച്ചർ സ്വാഗതം പറഞ്ഞു. കൊടിയത്തൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ദിവ്യ ഷിബു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അഞ്ചാം വാർഡ് മെമ്പർ ശ്രീമതി. സിജി കുറ്റികൊമ്പിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂളിലെ സീനിയർ അധ്യാപിക ശ്രീമതി. ഡാലി ടീച്ചർ നന്ദി പറഞ്ഞു.തുടർന്ന് പരിസ്ഥിതിദിന സന്ദേശ റാലി പള്ളിത്താഴെ അങ്ങാടയിലേക്ക് നടത്തി. വിദ്യാർത്ഥികൾ പരിസ്ഥിതിദിന സന്ദേശമുണർത്തുന്ന പ്ലകാർഡുകളും പോസ്റ്ററുകളും കൈയിൽ കരുതി ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി റാലി മികച്ചതാക്കി മാറ്റി. സ്കൂളിൽ കുട്ടികൾക്കായി പോസ്റ്റർ, പ്ലാകാർഡ് നിർമാണമത്സരവും സ്കൂൾ പൂന്തോട്ടം നിർമാണവും നടത്തി. പരിസ്ഥിതി ദിനത്തിന്റെ സന്ദേശത്തെ പൂർണമായും വിദ്യാർത്ഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കാൻ സാധിച്ചു.