*തേൻ കണം പദ്ധതി*
*തേൻ കണം പദ്ധതി*
സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ്, കേരള സംസ്ഥാന ഹോർട്ടികോർപുമായി ചേർന്നാണ് അങ്കണവാടിയിലെ കുട്ടികൾക്ക് തേൻ വിതരണം ചെയ്യുന്ന ‘തേൻ കണം’ പദ്ധതി കൊടിയത്തൂർ പഞ്ചായത്തിലെ പള്ളിത്താഴെ മാടാമ്പി അംഗൻവാടിയിൽ ആരംഭിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിലായി ഒരു കുട്ടിക്ക് ആറ് തുള്ളി (0.50 ഗ്രാം) തേനാണ് നൽകുക. കുട്ടികളുടെ മാനസിക വളർച്ചക്കും, പോഷകാഹാര കുറവ് നികത്തുകയുമാണ് ലക്ഷ്യം. പരിപാടി വാർഡ് മെമ്പർ ദിവ്യ ഷിബു ഉത്ഘാടനം ചെയ്തു.അങ്ങനവാടി ടീച്ചർ ആനിയമ്മ, ALMC അംഗങ്ങൾ സംബന്ധിച്ചു