മലയോരമേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നു

 

മലയോരമേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നു

*കോടഞ്ചേരിയില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു*

കോടഞ്ചേരി : ഞാളിയത്ത് യോഹന്നാന്‍റെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെ പഞ്ചായത്തിന്‍റെ അനുമതിയോടു കൂടിയാണ് വെടിവെച്ച് കൊന്നത്. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തോക്ക് ലൈസന്‍സുള്ള ഞാളിയത്ത് യോഹന്നാന്‍റെ മകൻ രാജു എന്നയാളാണ് പന്നിയെ വെടിവെച്ചത്.


ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് വന്നതിന് ശേഷം കേരളത്തിൽ ആദ്യത്തെ പന്നിയെ വെടിവെച്ചു കൊന്നത് കോടഞ്ചേരി പഞ്ചായത്തിലാണ്.


*കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു*


കോടഞ്ചേരി : ചിപ്പിലിത്തോട് ഭാഗത്ത് ഇന്നലെ രാത്രി കാട്ടാന കൃഷി സ്ഥലങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിച്ചു.


ഏലിക്കുട്ടി കാക്കനാട്ട്, ജോസഫ് വെട്ടുകല്ലേൽ, മാത്യു മണ്ഡലത്തിൽ എന്നിവരുടെ കൃഷി ഭൂമിയിലെ വിളകളാണ് നശിപ്പിച്ചത്. മലയോര മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്