ഞങ്ങളും കൃഷിയിലേയ്ക്ക് - പദ്ധതി ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ
*ഞങ്ങളും കൃഷിയിലേയ്ക്ക് - പദ്ധതി ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ
.*
തോട്ടുമുക്കം : ഊർങ്ങാട്ടിരി കൃഷിഭവന്റെ നേതൃത്വത്തിൽ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ , ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
സ്കൂളിലെ എല്ലാ കുട്ടികൾക്കും കൃഷിഭവൻ നൽകിയ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു കൊണ്ട് പഞ്ചായത്ത് മെമ്പർ ശ്രീമതി ടെസി സണ്ണി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഊർങ്ങാട്ടിരി അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ. അനൂപ് പദ്ധതി വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ്, പി.ടി.എ.പ്രസിഡന്റ് ശ്രീ.മുജീബ് റഹ്മാൻ, ജോബി കാഞ്ഞിരക്കാട്ട്, അധ്യാപകരായ ലല്ല സെബാസ്റ്റ്യൻ, അബ്ദുറഹിമാൻ എ.കെ. എന്നിവർ പ്രസംഗിച്ചു. കൃഷിപ്പാട്ട് ദൃ ശ്യാവിഷ് ക്കാരവും, സ്കൂളിലെ കൃഷിത്തോട്ടത്തിൽ വിത്തിടലും നടത്തി.