തോട്ടുമുക്കത്ത് നാളികേര സംഭരണ കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു*

 *തോട്ടുമുക്കത്ത് നാളികേര സംഭരണ കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു*


ഏറേനാളികേര കർഷകർ തിങ്ങിപ്പാർക്കുന്ന തോട്ടുമുക്കത്ത് നിന്നും  നാളികേരം  കിലോമീറ്ററുകൾ അപ്പുറമുള്ള  സംവരണ കേന്ദ്രത്തിലേക്ക് എത്തിക്കുക എന്നുള്ളത്  ഏറെ ചെലവേറിയതും പ്രയാസം നിറഞ്ഞതുമാണ്. ഈയൊരു സാഹചര്യത്തിൽ 

നാളികേര സംഭരണ കേന്ദ്രം തോട്ടുമുക്കത്ത്  അനിവാര്യമാണെന്ന് കോൺഗ്രസ്സ്/ യൂത്ത് കോൺഗ്രസ്സ്  നേതൃത്വം വിലയിരുത്തി എത്തി.


കേരഫെഡ് പച്ച തേങ്ങ സംഭരിക്കുന്നതിനായി ഒരു സംഭരണ കേന്ദ്രം കേരകർഷകർ ഏറെയുള്ള തോട്ടുമുക്കം പ്രദേശം കൂടി ഉൾപ്പെടുത്തണമെന്ന് *കോൺഗ്രസ്സ്/ യൂത്ത് കോൺഗ്രസ്സ് തോട്ടുക്കം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.* കൊടിയത്തൂർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കർഷകർ ഉള്ളത് 5.6.7 വാർഡുകളിലാണ് ഇവർക്കു കൂടി ഉപകാരപ്രദമാവുന്ന തോട്ടുമുക്കത്ത് സംഭരണ കേന്ദ്രം അനുവദിച്ചാൽ കർഷകർക്ക് ഏറെ ആശ്വാസമാവുമെന്ന് യോഗം വിലയിരുത്തി.


പള്ളിത്താഴെ കോൺഗ്രസ് ഓഫീസിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ദിവ്യ ഷിബു,യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ നോബി തോമസ്,ഷാലു k,അഷ്‌റഫ്‌  yp,ഷാഫി പുതിയനിടം, ഷിജിമോൻ, റോജൻ കള്ളികാട്ടിൽ 

അബ്ദു T,ഷിജാസ് കൊന്നല്ലത്ത്, ജിജി തൈപറമ്പിൽ,സംജിത് കൊന്നല്ലത്ത്, പോൾ ആന്റണി, തോമസ് വാമറ്റം, ബിജു ആനിതോട്ടം എന്നിവർ സന്നിഹിതരായി.....