പള്ളിതാഴെ -മാടാമ്പി റോഡിന്റെ സൈഡ് തോട്ടിലേക്കു ഇടിഞ്ഞു വീണു*
*പള്ളിതാഴെ -മാടാമ്പി റോഡിന്റെ സൈഡ് തോട്ടിലേക്കു ഇടിഞ്ഞു വീണു*
സ്കൂൾ വിദ്യാർത്ഥികളും ചെറുകിട വാഹനങ്ങളും ഭീതിയോടെ ഇതു വഴി ദിനം പ്രതി സഞ്ചരിക്കുന്നു..
തോട്ടുമുക്കം : മാടാമ്പി ജംഗ്ഷൻ മുതൽ മാടാമ്പി പാറ വരെ വീതി കുറവും അസൗകര്യങ്ങൾ മൂലവും ദിനം പ്രതി പൊറുതി മുട്ടുന്ന മാടാമ്പി പ്രദേശത്തെ ജനങ്ങൾക്ക് ഏറെ വെല്ലുവിളി ഉയർത്തുന്ന " വലിയ ഒരു പ്രശ്നമായി തീർന്നിരിക്കുകയാണ് കേവുള്ളിക്കാരുടെ വീടിനു സമീപം റോഡിന്റെ ഒരു വശം സമീപത്തെ തോട്ടിലേക്കു ഇടിഞ്ഞിരിക്കുന്നത് ".
ഇവിടെ റോഡിനു വീതി വളരെ കുറവുണ്ട്. കൂടാതെ റോഡിനു സംരക്ഷണ ഭിത്തിയില്ല. തോട്ടുമുക്കം പ്രദേശത്തെ വിവിധ സ്കൂളുകളിലേക്കുള്ള ധാരാളം വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന വഴി ആണിത്.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് ഈ പ്രശ്നം സംബന്ധിച്ച് വിഷയത്തിന്റെ ഗൗരവം അറീയിച്ചിട്ടും യാതൊരു നടപടി യും ഉണ്ടായിട്ടില്ല.
ഫോർ ദി പീപ്പിൾ ഫോറം തോട്ടുമുക്കം എന്ന യുവ കൂട്ടായ്മ റോഡിന്റെ വശം ഇടിഞ്ഞ ഭാഗത്തു കാട് വെട്ടി തെളിച്ചു ചുവന്ന റിബ്ബണ് കേട്ടുകയും അപകട സൂചന ബോർഡും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
പ്രശ്നം ഉടൻ പരിഹരിക്കണം എന്ന്
ഫോർ ദി പീപ്പിൾ ഫോറം തോട്ടുമുക്കം ഭാരവാഹികൾ ആവശ്യപ്പെട്ടു.