പച്ചതേങ്ങ സംഭരണത്തിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി.
പച്ചതേങ്ങ സംഭരണത്തിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി.
വിലക്കുറവ് മൂലം പ്രയാസമനുഭവിക്കുന്ന നാളികേര കർഷകർക്ക് ആശ്വാസമാവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പച്ചതേങ്ങ സംഭരണത്തിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. വെജിറ്റബ്ൾ & ഫ്രൂട്‌സ് പ്രമോഷൻ കൗൺസിലിന് കീഴിലെ സ്വാശ്രയ കർഷക സമിതിയുടെ ആഭിമുഖ്യത്തിലാണ് സംഭരണം. പൊതു വിപണിയിൽ 26 രുപ ലഭിക്കുന്ന പച്ചതേങ്ങക്ക് സംഭരണ കേന്ദ്രത്തിൽ 32 രൂപ ലഭിക്കും. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ചെറുവാടിയിലാണ് സംഭരണമാരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസി: വി. ഷംലൂലത്ത് സംഭരണം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ദിവ്യ ഷിബു അധ്യക്ഷയായി.വെജിറ്റബ്ൾ & ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ ജില്ല മാനേജർ റാണി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സുഹറ വെള്ളങ്ങോട്ട്,
ഗ്രാമ പഞ്ചായത്തംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, ഷിഹാബ് മാട്ടുമുറി, ടി.കെ അബൂബക്കർ, കെ.ജി സീനത്ത്, മറിയം കുട്ടി ഹസ്സൻ, കൃഷി ഓഫീസർ കെ.ടി. ഫെബിത ,
അഷ്‌റഫ് കൊളക്കാടൻ, സത്താർ കൊളക്കാടൻ, എം.കെഉണ്ണിക്കോയ, മോയിൻ ബാപ്പു, ഹക്കീം മഠത്തിൽ, ടി.കെജാഫർ, കൃഷി അസിസ്റ്റന്റ് കെ.കെ ജാഫർ തുടങ്ങിയവർ സംസാരിച്ചു.
ചിത്രം: കൊടിയത്തൂരിൽ നാളികേര സംഭരണത്തിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിക്കുന്നു