വായന ദിന ആഘോഷ പരിപാടികളും വായന വാരത്തിനും തുടക്കം കുറിച്ചു സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ*🪢🪢🪢🪢🪢🪢

 *വായന ദിന ആഘോഷ പരിപാടികളും വായന വാരത്തിനും തുടക്കം കുറിച്ചു സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ*🪢🪢🪢🪢🪢🪢



തോട്ടുമുക്കം :കേരളത്തിലെ വായന ശാല പ്രസഥാനത്തിന് തുടക്കം കുറിച്ച പി. എൻ പണിക്കറിന്റെ ചരമദിനമായ ജൂൺ 19 - നോട്‌ അനുബന്ധിച്ചു സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കുട്ടികൾക്കായി വിവിധ തരത്തിലുള്ള പരിപാടികളും  മത്സരങ്ങളും നടത്തി.  ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ദിവ്യ ഷിബു  വായനദിന പരിപാടികൾക്കും , വരാ ചാരങ്ങൾക്കും  ഉദ്ഘാടനം  കുറിച്ചു. 

പി ടി എ പ്രസിഡന്റ്‌ ശ്രീ. വിനോദ് ചെങ്ങളം തകടിയിൽ, സ്കൂൾ ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ ഷാർലറ്റ് എന്നിവർ 

 വായന ദിന ആശംസകൾ നേർന്നു.



തുടർന്ന്,   അദ്ധ്യാപകരുടെ നേതൃത്വത്തിൽ വായന ദിന ക്വിസ് ,പോസ്റ്റർ മേക്കിങ്, കവിതലാപനം, കഥ പറച്ചിൽ, പ്രസംഗം എന്നിവയുടെ വാശിയേറിയ മത്സരങ്ങളും നടത്തി.



എല്ലാ കുട്ടികളുടെയും മാതാപിതാക്കൾക്ക് വായനയുടെ പ്രാധാന്യം ഓർമിപ്പിച്ചു കൊണ്ട് ആശംസ കാർഡ് നൽകി ദിനം കൂടുതൽ  തിളക്കമുള്ളതാക്കി.