:കക്കാടംപൊയിലിൽ കാട്ടാന ഇറങ്ങിയ കൃഷിയിടങ്ങൾ തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ സന്ദർശിച്ചു.
കൂടരഞ്ഞി:കക്കാടംപൊയിലിൽ കാട്ടാന ഇറങ്ങിയ കൃഷിയിടങ്ങൾ തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ സന്ദർശിച്ചു.
കൃഷി നശിപ്പിക്കപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി എംഎൽഎ പറഞ്ഞു.
താമരശ്ശേരി, നിലമ്പൂർ റേഞ്ചുകൾക്ക് കീഴിൽ ജനകീയ സമിതികൾ രൂപീകരിച്ച് വന്യ മൃഗ ശല്യം തടയുന്നതിന് ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പഞ്ചായത്ത് അംഗങ്ങളായ സീന ബിജു, ബിന്ദു ജയൻ,ജോണി ഇടശ്ശേരി, ഒ. എ സോമൻ,താമരശ്ശേരി,നിലമ്പൂർ റേഞ്ച് ഓഫീസർമാർ മറ്റ് ഉദ്യോഗസ്ഥർ, കൂടരഞ്ഞി കൃഷി ഓഫീസർ തുടങ്ങിയവർ സംബന്ധിച്ചു