വർണാഭമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗൻവാടി പ്രവേശനോത്സവം
വർണാഭമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗൻവാടി പ്രവേശനോത്സവം
മുക്കം: കോവിഡ് മഹാമാരി തീർത്ത 2 വർഷത്തെ ഇടവേളക്ക് ശേഷം വിദ്യാലയങ്ങൾ വീണ്ടും സജീവമാവുന്നു. സ്കൂളുകൾക്ക് പുറമെ അംഗൻവാടികളും പൂർണ്ണമായി തുറന്ന് പ്രവർത്തിക്കാനൊരുങ്ങമ്പോൾ പ്രവേശനോത്സവങ്ങളും വർണ്ണാഭമായി.
കൊടിയത്തൂർ പഞ്ചായത്ത് തല അംഗൻവാടി പ്രവേശനോത്സവം കഴായിക്കൽ വൈക്കം മുഹമ്മദ് ബഷീർ സ്മൃതി അംഗൻവാടിയിലാണ് നടന്നത്. പ്രവേശനോത്സവം നാടിൻ്റെ ഉത്സവമായി മാറുകയായിരുന്നു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ വർണശബളമായ ഘോഷയാത്രയും നടന്നു.
പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ് അധ്യക്ഷനായി. ഐ സി ഡി എസ് സൂപ്പർവൈസർ ലിസ, ഇ.അരുൺ.കെ.ടി ഹമീദ്, പി.കെ ഫൈസൽ, കെ.ടി അബ്ദുല്ല, നിയാസ് ചോല, ഷബീർ ചെറുവാടി തുടങ്ങിയവർ സംസാരിച്ചു. ഉണ്ണിക്കോയ, റസാഖ്, ടി.സി നാസർ, സി.പി ഷമീർ, മനീഷ്, ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.