ലോക ലഹരി വിരുദ്ധ ദിനം ആചരിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂളിൾ*

 *ലോക ലഹരി വിരുദ്ധ ദിനം ആചരിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂളിൾ*





 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂളിൽ ആചരിച്ചു.

 സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ ജോർജ്ജ് കേവള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു ലഹരിവിരുദ്ധ സന്ദേശം നൽകി.

ചടങ്ങിന് ഹെഡ്മിസ്ട്രസ് സഫിയ ടീച്ചർ സ്വാഗതമാശംസിച്ചു

 വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു ലഹരിവിരുദ്ധ പ്രസംഗവും ലഹരി വിരുദ്ധ ദിന സൈക്കിൾ റാലിയും സംഘടിപ്പിച്ചു.


ലഹരി വിരുദ്ധ ദിന സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും  ഉയർത്തിപ്പിടിച്ചുകൊണ്ട് ലഹരി വിരുദ്ധ ദിന സന്ദേശ റാലി തോട്ടുമുക്കം, പള്ളിതാഴെ അങ്ങാടിയിലേക്ക് സംഘടിപ്പിച്ചു.

മുപ്പതോളം വിദ്യാർഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ സൈക്കിൾ റാലിയിൽ പങ്കെടുത്തു. 

റാലി ഹെഡ് മിസ്ട്രെസ് ഫ്ലാഗ് ഓഫ് ചെയ്തു.

ലഹരിയുടെ ദൂഷ്യഫലങ്ങളും പ്രത്യാഘാതങ്ങളും മനസ്സിലാക്കുവാൻ ആളുകളെ ബോധവൽക്കരിക്കാനും ലഹരിവിരുദ്ധദിനം കൊണ്ട് സാധിച്ചു