കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ശിഹാബ് മാട്ടുമുറിയെ തെരഞ്ഞെടുത്തു*

 *കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ശിഹാബ് മാട്ടുമുറിയെ തെരഞ്ഞെടുത്തു*



കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന ബാബു പൊലുകുന്നത്ത് രാജിവെച്ച ഒഴിവിലേക്കാണ് കോണ്‍ഗ്രസിലെ മൂന്നാം വാര്‍ഡ് അംഗം ശിഹാബ് മാട്ടുമുറി തെരഞ്ഞെടുക്കപ്പെട്ടത് 


കൊടിയത്തൂർ ഗ്രാമീൺ ബാങ്കിൽനിന്ന് മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസില്‍ പ്രതിചേർക്കപ്പെട്ടതിനെ തുടർന്നാണ് ബാബു പൊലുകുന്നത്ത് രാജിവെച്ചത്. യു.ഡി.എഫ് മുന്നണി ധാരണപ്രകാരം ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസിനാണ് വൈസ് പ്രസിഡന്‍റ് സ്ഥാനം. ഇതില്‍ ഒന്നേകാല്‍ വര്‍ഷം കരീം പഴങ്കലിനും തുടർന്ന് ബാബു പൊലുകുന്നത്തിനും നല്‍കിയതായിരുന്നു.


ആദ്യ ഒന്നേ കാല്‍ വര്‍ഷത്തിന് ശേഷം കരീം പഴങ്കല്‍ രാജിവെച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 20നാണ് ബാബു വൈസ് പ്രസിഡന്‍റായി ചുമതലയേറ്റത്. ഇതിനിടയിലാണ് മുക്കുപണ്ട കേസിൽ പ്രതിയായത്.



 

പതിനാറംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് 14 അംഗങ്ങളുണ്ട്


ഇന്ന് പതിനൊന്ന് മണിക്ക് പഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്