അപകടം പതിയിരിക്കുന്ന റോഡ്
അപകടം പതിയിരിക്കുന്ന റോഡ്
തോട്ടുമുക്കം: തോട്ടുമുക്കം- പാറത്തോട് റോഡിൽ മങ്കുഴി പാലം കയറ്റത്തിൽ റോഡിന്റെ ഇരുവശങ്ങളും കാടുമൂടി വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയാതെ വന്നിരിക്കുന്നു.
ഒരു ഹെവി വെഹിക്കിൾ വന്നാൽ ടൂവീലറിനു പോലും സൈഡ് കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.
ചെങ്കുത്തായ കയറ്റം ആയതുകൊണ്ട് ഇറക്കം ഇറങ്ങി വരുന്ന വാഹനത്തിനോ, കയറ്റം കയറുന്ന വാഹനത്തിനോ പ്രത്യേകിച്ച് ടൂവീലറുകൾ മറ്റു വാഹനത്തിന് സൈഡ് കൊടുക്കാൻ വേണ്ടി നിർത്തിയാൽ പോലും വാഹനം മറിയാൻ സാധ്യതയുണ്ട്.
റോഡിന്റെ വശങ്ങൾ കാടുമൂടിയതിനാൽ, കാനകൾ അടഞ്ഞ് വെള്ളം റോഡിലൂടെയാണ് പലപ്പോഴും ഒഴുകുന്നത്.
ധാരാളം ഹെവി വെഹിക്കിൾ സഞ്ചരിക്കുന്ന റൂട്ടാണ്
ഒരു അപകടത്തിനായിട്ട് കാത്തിരിക്കാതെ എത്രയും പെട്ടെന്ന്
ബന്ധപ്പെട്ടവരും, അധികാരികളും ഈ വിഷയം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.