തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ ലഹരിവിരുദ്ധ മനുഷ്യ ചങ്ങല മുക്കം സബ് ഇൻസ്പെക്ടർ ഉദ്ഘാടനം ചെയ്തു.*

 

*തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ ലഹരിവിരുദ്ധ  മനുഷ്യ ചങ്ങല മുക്കം സബ് ഇൻസ്പെക്ടർ ഉദ്ഘാടനം ചെയ്തു.*



തോട്ടുമുക്കം : ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിലെ മുഴുവൻ വിദ്യാർഥികളും ചേർന്ന് ലഹരിവിരുദ്ധ  മനുഷ്യച്ചങ്ങല തീർത്തു. മുക്കം ജനമൈത്രി പോലീസ് സബ്ഇൻസ്പെക്ടർ അസൈൻ സർ  പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർമാരായ ദിവ്യ ഷിബു, സിജി കുറ്റി കൊമ്പിൽ, എസ് എം സി ചെയർമാൻ വൈ പി അഷ്റഫ്, എം പി ടി എ പ്രസിഡന്റ് സൈഫുന്നിസ, ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, സീനിയർ അസിസ്റ്റന്റ് രജിന ടീച്ചർ,  സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ഷാഹുൽഹമീദ്, സ്റ്റാഫ് സെക്രട്ടറി ഖൈറുന്നിസ എന്നിവർ സംസാരിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ ജിനീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂളിലെ സോഷ്യൽ സയൻസ്,സയൻസ് ക്ലബ്ബുകൾ ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ ഡോക്യുമെന്ററി പ്രദർശനവും നടന്നു.