ബഫർ സോൺ ഇഎസ്എ നിയമങ്ങൾക്കെതിരെ തിരുവമ്പാടിയിൽ പ്രതിഷേധ അലകളുയർത്തി ആയിരങ്ങൾ പങ്കെടുത്ത റാലിയും സമ്മേളനവും നടന്നു
ബഫർ സോൺ ഇഎസ്എ നിയമങ്ങൾക്കെതിരെ തിരുവമ്പാടിയിൽ
പ്രതിഷേധ അലകളുയർത്തി ആയിരങ്ങൾ പങ്കെടുത്ത റാലിയും സമ്മേളനവും നടന്നു
തിരുവമ്പാടി. ബഫർ സോൺ, ഇ എസ് എ പ്രഖ്യാപനങ്ങളിലൂടെ മലയോര ജനതയുടെ നിലനിൽപ് അപകടാവസ്ഥയിൽ ആക്കുന്നു കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നിരുവമ്പാടിയിൽ വൻ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി
. വില്ലേജ് ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ ഒട്ടേറെ സ്ത്രീകളടക്കം വൻ ജനാവലി പങ്കാളികളായി.
ബഫർ സോൺ , ഇ എസ് എ നിയമങ്ങൾ നടപ്പാക്കി സംരക്ഷിത മേഖലയിൽ വൻ നിയന്ത്രണങ്ങൾ വരുത്തി കർഷകർ കൃഷി ഭൂമിയിൽ നിന്ന് സ്വയം ഒഴിഞ്ഞു പോകുന്ന സാഹചര്യം ആണ് അധികൃതർ നടപ്പാക്കുന്നതെന്ന് നേതാക്കൾ സൂചിപ്പിച്ചു. മലയോര ജനതയെ സംരക്ഷിക്കേണ്ടവർ അതിനു നിയമം നിർമ്മിക്കുവാൻ തയാറാകാതെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുക ആണ്. ഇതിനു പരിഹാരം ഉണ്ടാകുന്നത് വരെ സമര പരിപാടികൾ തുടരുമെന്ന് സംയുക്ത സമരസമിതി നേക്കാക്കൾ സൂചിപ്പിച്ചു.
പൊതു സമ്മേളനത്തിൽ തിരുവമ്പാടി മേഖല സംയുക്ത സമരസമിതി രക്ഷാധികാരി ഫാ: തോമസ് നാഗ പറമ്പിൽ അധ്യക്ഷത വഹിച്ചു. പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജില്ലാ ചെയർമാൻ ഡോ. ചാക്കോ കാളംപറമ്പിൽ , എ.കെ. സി.സി. രൂപത പ്രസിഡന്റ് ഫാ: സെബിൻ തൂമുള്ളിൽ, എസ് എൻ ഡി പി യോഗം തിരുവമ്പാടി യൂണിയൻ കൗൺസിലർ ഭരത് ബാബു, ടൗൺ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്വീഫ് സഖാഫി, വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് ജിജി കെ.തോമസ്, ജനറൽ കൺവീനർ തോമസ് വലിയ പറമ്പിൽ , താഴെ തിരുവമ്പാടി കൽപുഴായി ശിവക്ഷേത്രം പ്രസിഡന്റ് അഡ്വ.സുരേഷ് ബാബു പയ്യടിയിൽ കൺവീനർമാരായ സജീവ് പുരയിടത്തിൽ, ബെന്നി കിഴക്കേ പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
വിവിധ സമുദായ - സാമൂഹിക സംഘടനാ പ്രതിനിധികളായ എ.കെ. മുഹമ്മദ്, സാജൻ സേട്ട് , ജോസഫ് പുലക്കുടി, തങ്കച്ചൻ തെക്കേക്കര, ബിജു പുരയിടത്തിൽ, ബോബൻ മുരിങ്ങയിൽ എന്നിവർ നേതൃത്വം നൽകി.
.