ചാലിപ്പുഴയിൽ കയാക്കിങ് പരിശീലനം ആരംഭിച്ചു*

 

*▪️ചാലിപ്പുഴയിൽ കയാക്കിങ് പരിശീലനം ആരംഭിച്ചു*

🪢🪢🪢🪢🪢🪢🪢🪢

*തോട്ടുമുക്കം ന്യൂസ്*
*04/06/2022*
🪢🪢🪢🪢🪢🪢🪢🪢

പുലിക്കയം ചാലിപ്പുഴയിൽ ജൂലൈ 22,23,24 തീയതികളിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ, രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ച്  കയാക്കിംഗ് താരങ്ങളുടെ പരിശീലനം ആരംഭിച്ചു.

പരിശീലനത്തിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത്


പ്രസിഡണ്ട് അലക്സ്  തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ് അക്കാദമി പ്രസിഡണ്ട് പോൾസൺ അറയ്ക്കൽ അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറിയും മുഖ്യ പരിശീലകനുമായ നിസ്തുൽ ജോസ്, കയാക്കിങ് കോഡിനേറ്റർ ബെനിറ്റോ ചാക്കോ  എന്നിവർ സംസാരിച്ചു.

ഗോവ, കൊല്ലം എന്നിവിടങ്ങളിൽ നിന്നെത്തിയ കയാക്കിംഗ് താരങ്ങളാണ്   ഇന്ന് പരിശീലനത്തിന് ഇറങ്ങിയത്.