തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിൽ നാളെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിൽ നാളെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
തോട്ടുമുക്കം : സ്കൂൾ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 30 വ്യാഴാഴ്ച സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ രണ്ട് ബൂത്തുകളിലായി നടക്കും. രാവിലെ 10 മണിക്ക് ക്ലാസ് ലീഡർ തെരഞ്ഞെടുപ്പും 11 മണിക്ക് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പും ആണ് നടക്കുന്നത്. സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ആണ് നടക്കുന്നത്. എട്ട് സ്ഥാനാർത്ഥികളാണ് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ഇലക്ഷന്റെ അവസാനഘട്ട കലാശക്കൊട്ടിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്. അഭിനയ, ദിൽജിത്ത്, നിയാസ്, ഗ്ലോറിയ ജിബിൻ, ശിഖ കിഷോർ, ഐവിൻ ബാസ്റ്റിൻ, ഷഹദിയ, നസവ എന്നിവരാണ് മത്സരിക്കുന്ന സ്ഥാനാർഥികൾ.