തോട്ടുമുക്കം ഗവ. യു പി സ്കൂളിൽ ഒരു എൽ എസ് എസ് വിജയി കൂടി
തോട്ടുമുക്കം ഗവ. യു പി സ്കൂളിൽ ഒരു എൽ എസ് എസ് വിജയി കൂടി
തോട്ടുമുക്കം : കഴിഞ്ഞ വർഷം നടന്ന LSS സ്കോളർഷിപ്പ് മൂന്ന് കുട്ടികൾക്കാണ് തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിൽ നിന്നും ലഭിച്ചത്. എന്നാൽ ഹൈഫ ഫിരിയൽ എന്ന വിദ്യാർഥിനിയുടെ പേപ്പർ പുനർമൂല്യനിർണയത്തിന് കൊടുത്തതിന്റെ റിസൾട്ട് വന്നപ്പോൾ ഒരു എൽഎസ്എസ് വിജയം കൂടി നേടാൻ സാധിച്ചു. നേരത്തെ പൂജ ലക്ഷ്മി, ആരോമൽ, ജസൽ ഹാദി തുടങ്ങിയ വിദ്യാർഥികൾക്കാണ് എൽഎസ്എസ് ലഭിച്ചത്. തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിൽ തന്നെ അധ്യാപികയായ ജസ്ന എന്ന ടീച്ചറുടെ മകളാണ് ഹൈഫ ഫിരിയൽ. കഴിഞ്ഞ വർഷം ഒൻപത് കുട്ടികളാണ് എൽഎസ്എസ് പരീക്ഷ എഴുതിയത്. വിജയിയെ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, പിടിഎ പ്രസിഡണ്ട് ബാബു, എസ് എം സി ചെയർമാൻ വൈ പി അഷ്റഫ്, എം പി ടി എ പ്രസിഡന്റ് സൈഫുന്നീസ എന്നിവർ അഭിനന്ദിച്ചു.