വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
*വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു*
തോട്ടുമുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റിലെ പുതിയ സംഘടനാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
03-06-2022 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് തോട്ടുമുക്കം ഹിൽവാലി ഓഡിറ്റോറിയത്തിൽ വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷമാണ് 2022-24 വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നത്.
ഭാരവാഹികൾ
പ്രസിഡൻ്റ്: ഒ . എ . ബെന്നി (ഒ എ ട്രേഡേഴ്‌സ്),
സെക്രട്ടറി :ജുബിൻ ജേക്കബ് (ഔർ മെഡിക്കൽസ്)
ട്രഷറർ: സുനിൽ കെ (വെൽഫിൻ ചിറ്റ്‌സ്)
23 അംഗ പ്രവർത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസർ പോൾസൺ അറക്കൽ വരണാധികാരി. ആയിരുന്നു
വാർഷിക ജനറൽ ബോഡി യോഗം റഫീക്ക് മാളിക ( ജില്ലാ സെക്രട്ടറി ) ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റായിരുന്ന ഒ . എ . ബെന്നി അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുര്യൻ എം . ജെ .( വൈസ് പ്രസിഡണ്ട് ) ) സിനോയി പി ജോയി ( യൂത്ത് വിംഗ് പ്രസിഡണ്ട്) എന്നിവർ സംസാരിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം നടന്ന പുതിയ ഭരണസമിതിക്കുള്ള അനുമോദന ചടങ്ങിൽ ആശംസകൾ അർപ്പിച്ച്
ടി . ജെ . ടെന്നിസൻ ( മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ),
പോൾസൺ അറക്കൽ (നിയോജക മണ്ഡലം പ്രസിഡണ്ട് ),
പി . പ്രേമൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ),
മുഹമ്മദ് ഷെരീഫ് അമ്പലക്കണ്ടി( KVVES പഞ്ചായത്ത് പ്രസിഡണ്ട് ),
സന്തോഷ് സെബാസ്റ്റ്വൻ (യൂത്ത് വിംഗ് സെക്രട്ടറി)
രമ വിജയൻ ( വനിത വിംഗ് പ്രസിഡണ്ട് )
എന്നിവർ സംസാരിച്ചു