കൊടിയത്തൂർ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു*
ഉന്നത വിജയികൾക്കാശ്വാസമായി ഗൈഡൻസ് ക്ലാസ്
*കൊടിയത്തൂർ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു*
എസ് എസ് എൽ സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് തുടർ പഠനം സംബന്ധിച്ച് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ
കൊടിയത്തൂർ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.തുടർ പഠനം സംബന്ധിച്ച്
നിരവധി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒട്ടനവധി ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലാസ് നിരവധി വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായി.
ചുള്ളിക്കാപറമ്പ് പാരമൗണ്ട് ടവറിൽ നടന്ന ക്ലാസിന് മോട്ടിവേഷനൽ ട്രെയിനർ പി.വി മുഹമ്മദ് നബീൽ നേതൃത്വം നൽകി.
പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ആയിഷ ചേലപ്പുറത്ത്, ദിവ്യ ഷിബു, എം.ടി റിയാസ്, കെ ജി സീനത്ത് തുടങ്ങിയവർ സംസാരിച്ചു