തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു
തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.
തോട്ടുമുക്കം : ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിൽ നടത്തിയ വ്യത്യസ്ത പരിപാടികൾ ശ്രദ്ധേയമായി. യുപി ക്ലാസിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് പള്ളിത്താഴെ അങ്ങാടിയിലേക്ക് പരിസ്ഥിതിദിന സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളുമായി പരിസ്ഥിതി ദിന സന്ദേശ റാലി നടത്തി. റാലി ഉദ്ഘാടനം ചെയ്തു കൊണ്ട് ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ മാഷ് സംസാരിച്ചു. തുടർന്ന് പരിസ്ഥിതി ദിന സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് അരങ്ങേറി. വിദ്യാർത്ഥികളായ ദിൽജിത്ത്, ഗ്ലോറിയ, അലോണ തുടങ്ങിയവർ പരിസ്ഥിതി ദിന സന്ദേശം നൽകി. ശേഷം പള്ളിത്താഴെ അങ്ങാടി വിദ്യാർഥികളും അധ്യാപകരും പി ടി എ അംഗങ്ങളും ഒന്നടങ്കം ചേർന്ന് പ്ലാസ്റ്റിക്കുകളും മറ്റും പെറുക്കി ശുചീകരണം നടത്തി. വിദ്യാർഥികൾക്ക് പി ടി എ അംഗങ്ങളായ നൗഷാദ്, മുൻ പി ടി എ മെമ്പർ മുസ്തഫ എന്നിവർ വെള്ളവും മധുര മിഠായിയും വിതരണം ചെയ്തു. വൈകിട്ട് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഞ്ചായത്ത് നൽകിയ സീതപ്പഴത്തിന്റെ തൈ വിതരണം ചെയ്തു.