കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.*
*കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.*
മുക്കം: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഒരു സമ്പൂർണ്ണ അധ്യയനത്തിന് തുടക്കം കുറിച്ചപ്പോൾ വർണ്ണശബളമായ പ്രവേശനോത്സവം നടത്തിയാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികളെ വരവേറ്റത്. തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും പിടിഎ കമ്മറ്റികളും സാമുഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും വിവിധ വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി മാറി. വിദ്യാർത്ഥികളുടേയും പൂർവ വിദ്യാർത്ഥികളുടേയും പ്രവേശനോത്സവത്തിന് കൊഴുപ്പേകി.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം കഴുത്തൂട്ടിപ്പുറായി ഗവ: എൽപി സ്കൂളിൽ നടന്നു.വിവിധ പരിപാടികളോടെ നടന്ന പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറം അധ്യക്ഷത വഹിച്ചു. 3 വർഷത്തോളം സ്കൂളിൽ സേവനമനുഷ്ഠിച്ച് ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ആസാദ് മാസ്റ്റർക്ക് ചടങ്ങിൽ ഉപഹാരം നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു.എം ടി റിയാസ്, ദിവ്യ ഷിബു,സുഹറ വെള്ളങ്ങോട്ട്, കെ.ജി സീനത്ത്, ടി.കെ അബൂബക്കർ, സി ടി സി അബ്ദുല്ല, ഡോ. കാവിൽ അബ്ദുല്ല, കെ. ഹസ്സൻ കുട്ടി, കെ.എം അബ്ദുൽ ഹമീദ്, എം.പി അബ്ദുൽ മജീദ്, കഴായിക്കൽ അബ്ദുല്ല,എ.കെ റാഫി, ഷിഹാബ് തൊട്ടിമ്മൽ, വി.വി നൗഷാദ്, ടി. ഷഹനാജ്, അബ്ദുൽ കരീം ,അഹമ്മദ്, വി.വി ഉണ്ണിമോയി, ആഷിഖ് പുതിയോട്ടിൽ, മാളിയേക്കൽ ഹഖീം തുടങ്ങിയവർ സംസാരിച്ചു.