മലപ്പുറം ജില്ലയിൽ ടിപ്പർ ലോറി ഗതാഗതത്തിന് നിയന്ത്രണം*, *സ്‌കൂൾ കുട്ടികളുടെ സുരക്ഷ
*മലപ്പുറം ജില്ലയിൽ ടിപ്പർ ലോറി ഗതാഗതത്തിന് നിയന്ത്രണം*,
*സ്‌കൂൾ കുട്ടികളുടെ സുരക്ഷ*
*മലപ്പുറം :* സ്‌കൂൾ അദ്ധ്യയന വർഷം തുടങ്ങിയ സാഹചര്യത്തിൽ ടിപ്പർ ലോറികൾക്കും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്കും ഗതാഗത നിയന്ത്രണം. രാവിലെ 8.30 മുതൽ പകൽ 10 വരെയും വൈകിട്ട് 3.30 മുതൽ അഞ്ച് വരെയുമാണ് നിരോധനം. കുട്ടികളുടെ സുരക്ഷ മുൻനിറുത്തിയാണ് നടപടി. സ്‌കൂളുകളിൽ ക്ലാസുകൾ തുടങ്ങുന്ന സമയത്തും ക്ലാസ് കഴിയുന്ന സമയങ്ങളിലും ജില്ലയിലെ റോഡുകളിൽ ഉണ്ടാകുന്ന അമിതമായ ഗതാഗത തിരക്ക് വലുതും ചെറുതുമായ അപകടങ്ങൾക്കിടയാക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിർദേശപ്രകാരം കളക്ടർ വി.ആർ പ്രേംകുമാർ നിയന്ത്രണം ഏർപ്പെടുത്തിയത്.