തോട്ടുമുക്കം ഗവ. യു. പി സ്കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ അനുവദിച്ചു

 തോട്ടുമുക്കം ഗവ. യു. പി സ്കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ അനുവദിച്ചു.



തോട്ടുമുക്കം ഗവ. യു. പി സ്കൂൾ കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018-19 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ കിഫ്‌ബി പ്രവൃത്തികളിൽ ഒന്നായിരുന്നു കൊടിയത്തൂർ GMUP സ്കൂൾ കെട്ടിട നിർമ്മാണം. ഈ പ്രവൃത്തിക്ക് ആവശ്യമായ സ്ഥലം ലഭ്യമല്ലാത്തതിനാൽ കൊടിയത്തൂർ പഞ്ചായത്തിലെ തന്നെ മറ്റൊരു പ്രധാന ഗവ. യു പി സ്കൂൾ ആയ തോട്ടുമുക്കം ഗവ. യു പി സ്‌കൂളിന് ഈ ഫണ്ട് അനുവദിച്ചിരിക്കുകയാണ്. സാങ്കേതികനുമതിക്ക് ശേഷം ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കും.


ലിന്റോ ജോസഫ്

എം എൽ എ, തിരുവമ്പാടി