അരീക്കോട് ഉപജില്ലാതല വായനാ ദിനം ജി.യു.പി.എസ്. ചുണ്ടത്തു പൊയിലിൽ

 

*അരീക്കോട് ഉപജില്ലാതല വായനാ ദിനം ജി.യു.പി.എസ്. ചുണ്ടത്തു പൊയിലിൽ*



തോട്ടുമുക്കം: അരീക്കോട് ഉപജില്ലാ തല വായനാമാസാചരണം ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ വെച്ച് അരീക്കോട് എ. ഇ.ഒ. ശ്രീ.മുഹമ്മദ്‌കോയ ഉദ്ഘാടനം ചെയ്തു.

ബി.പി.സി.ശ്രീ.രാജേഷ്. പി.ടി. വായനാ ദിനസന്ദേശം നൽകി. സ്കൂളിലെ അമ്മ വായന പദ്ധതി ഉപജില്ലാ വിദ്യാരംഗം കൺവീനർ ശ്രീ. മനോജ് കുമാർ.കെ. ഉദ്ഘാടനം ചെയ്തു.


പി.ടി.എ.പ്രസിഡന്റ് മുജീബ് റഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ് മിസ്ട്രസ് റെജി ഫ്രാൻസിസ്, വിദ്യാരംഗം ഉപജില്ലാ ജോയിന്റ് കൺവീനർ അമീൻ അസ് ലഹ് , അധ്യാപകരായ സിനി കൊട്ടാരത്തിൽ, ലല്ല സെബാസ്റ്റ്യൻ, സിബി ജോൺ എന്നിവർ പ്രസംഗിച്ചു.


കുട്ടികൾ വർണ്ണശബളമായവായനാദിന പ്രവർത്തനങ്ങൾ നടത്തി.

വിശിഷ്ടാതിഥികളെ പുസ്തകം കൊടുത്ത് സ്വാഗതം ചെയ്തും അക്ഷര വൃക്ഷം ഒരുക്കിയും, പുസ്തകപരിചയം നടത്തിയും, സാഹിത്യകാരന്മാരുടെ ചിത്ര പ്രദർശനം നടത്തിയും, ക്ലാസിൽ വായനാമൂല ഒരുക്കിയും, വായനാ മത്സരം നടത്തിയും, ഇഷ്ടകഥാപാത്രമടങ്ങുന്ന ചുമർ പത്രിക നിർമ്മിച്ചും കണ്ണന്റെ അമ്മ , പാത്തുമ്മയുടെ ആട് എന്നിവയുടെ ദൃശ്യാവിഷ്ക്കാരം നടത്തിയും 2022 ലെ വായനാ മാസപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു












.