തോട്ടുമുക്കത്ത് യുഡിഎഫ് ആഹ്ലാദം പ്രകടനം നടത്തി
*തോട്ടുമുക്കത്ത് യുഡിഎഫ് ആഹ്ലാദം പ്രകടനം നടത്തി*
*തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം*
*തോട്ടുമുക്കം :* തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് വൻ വിജയം നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് തോട്ടുമുക്കം, പള്ളിത്താഴെ അങ്ങാടികളിൽ യുഡിഎഫ് മുന്നണിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർ പ്രകടനത്തിൽ പടക്കം പൊട്ടിച്ചണ് തൃക്കാക്കര വിജയം പ്രവർത്തകർ ആഘോഷിച്ചത്.
72770 വോട്ടുകൾ നേടിയാണ് പി ടി തോമസിന്‍റെ പിൻഗാമിയായി മത്സരിച്ച ഉമ തോമസിന്‍റെ മിന്നുംവിജയം. 25,016 വോട്ടുകളുടെ, അതായത് കാൽലക്ഷം പിന്നിട്ട വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്‍റെ വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് 47754 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 12957 വോട്ടുകളാണ് കിട്ടിയത്.