ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ; കൊടിയത്തൂരിൽ സംരഭകത്വ ശിൽപശാല സംഘടിപ്പിച്ചു
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ; കൊടിയത്തൂരിൽ സംരഭകത്വ ശിൽപശാല സംഘടിപ്പിച്ചു
മുക്കം:ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി, സംരംഭങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ
സംരഭകത്വ ശിൽപശാല സംഘടിപ്പിച്ചു.
സംസ്ഥാന വാണിജ്യ - വ്യവസായ വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പുതു സംരംഭങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, സംരംഭകത്വ സാധ്യത മേഖലകൾ, സംരംഭകരാകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംരംഭങ്ങൾക്കാവശ്യമായ വിവിധ തരം ലൈസൻസുകൾ, കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികൾ,സാമ്പത്തിക സഹായങ്ങൾ, സബ്‌സിഡികൾ, സ്കീമുകൾ എന്നിവയെക്കുറിച്ച്
പ്രമുഖർ ക്ലാസെടുത്തു.
ശിൽപശാല പന്നിക്കോട് എ യു പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു അധ്യക്ഷയായി. എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, ഷിഹാബ് മാട്ടുമുറി, രതീഷ് കളക്കുടികുന്നത്ത്, കരീം പഴങ്കൽ, അസി: സെക്രട്ടറി പ്രിൻസിയ തുടങ്ങിയവർ സംസാരിച്ചു.
കുന്ദമംഗലം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ വിപിൻ ദാസ് ക്‌ളാസ്സെടുത്തു.
ചിത്രം: സംരഭകത്വ ശിൽപശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു