ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ* 📣
__________________________________
📣 *ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ* 📣
_________________________
_________
```കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.```
__________________________________
*Kerala University Announcements* 📣
*കേരള സര്‍വകലാശാല*
__________________________________
*പുതുക്കിയ പരീക്ഷാത്തീയതി*
```കേരളസര്‍വകലാശാല 2022 ജൂണ്‍ 29 ന് നടത്താന്‍ നിശ്ചിയിച്ചിരുന്ന ബി.എ.ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍ (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2017 – 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍) ഡിഗ്രി പരീക്ഷ ജൂലൈ 1 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.```
*പ്രാക്ടിക്കല്‍*
```കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന്‍റെ പ്രാക്ടിക്കല്‍ 2022 ജൂണ്‍ 28 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.```
*പി.എച്ച്ഡി.രജിസ്ട്രേഷന്‍ ജൂലൈ 2022 സെഷന്‍ – അപേക്ഷ ക്ഷണിക്കുന്നു*
```കേരളസര്‍വകലാശാലയുടെ ജൂലൈ 2022 സെഷന്‍ പിഎച്ച്ഡി.രജിസ്ട്രേഷന് ഒഴിവുളള വിഷയങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. ജൂലൈ 1 മുതല്‍ 15 – ാം തീയതി വൈകിട്ട് 5 മണി വരെ റിസര്‍ച്ച് പോര്‍ട്ടല്‍ വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് റിസര്‍ച്ച് പോര്‍ട്ടല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. സര്‍വകലാശാലയുടെ പഠനവകുപ്പുകള്‍ ഇല്ലാത്ത വിഷയങ്ങളില്‍ അപേക്ഷിച്ചവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും ജൂലൈ 16 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി കേരളസര്‍വകലാശാല രജിസ്ട്രാറിന് സമര്‍പ്പിക്കേണ്ടതാണ്.```
*സൂക്ഷ്മപരിശോധന*
```കേരളസര്‍വകലാശാല 2021 ഒക്ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എല്‍.എല്‍.ബി., 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി ജൂണ്‍ 29, 30, ജൂലൈ 1 തീയതികളില്‍ ഇ.ജെ.ത – (പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.
കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2022 ജൂണ്‍ 28 മുതല്‍ ജൂലൈ 7 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.എ.റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ.ഢ – (അഞ്ച്) ഹാജരാകേണ്ടതാണ്.```
*അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍- അപേക്ഷ ക്ഷണിക്കുന്നു*
```കേരളസര്‍വകലാശാല ഇംഗ്ലീഷ് പഠനവിഭാഗം നടത്തുന്ന ڇഅഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ڈ (അജഏഉഋഇ) പാര്‍ട്ട്ടൈം സായാഹ്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം, ഫീസ്: 8175+പരീക്ഷാഫീസ്, കാലയളവ്: ഒരു വര്‍ഷം (തിങ്കള്‍ മുതല്‍ വൈളളി വരെ വൈകിട്ട് 5.30 മുതല്‍ 7.30 വരെ). താല്‍പ്പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല ക്യാഷ് കൗണ്ടറിലോ ഓണ്‍ലൈനായോ മുപ്പത് രൂപ ഒടുക്കിയ ചെലാന്‍ ഇംഗ്ലീഷ് പഠനവകുപ്പില്‍ സമര്‍പ്പിച്ച് അപേക്ഷാഫോം കൈപ്പറ്റാവുന്നതാണ്. അപേക്ഷകള്‍ ജൂലൈ 11 വരെ ഇംഗ്ലീഷ് പഠനവകുപ്പ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.```
__________________________________
*Kannur University Announcements* 📣
*കണ്ണൂര്‍ സര്‍വകലാശാല*
__________________________________
*സിണ്ടിക്കേറ്റ് തീരുമാനങ്ങൾ*
```വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ (കരാർ നിയമനം) റാങ്ക് ലിസ്റ്റ് അംഗീകരിച്ചു.
മലയാള വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസ്സർ റാങ്ക് ലിസ്റ്റ് അംഗീകരിച്ചു.
എയ്ഡഡ് കോളേജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കോളേജുകൾ സമർപ്പിക്കേണ്ട രേഖകളുടെ ചെക് ലിസ്റ്റിന് അംഗീകാരം നൽകി.
മലബാർ ആർട്സ് & സയൻസ് കോളേജ് , മലനാട് എഡ്യൂക്കേഷണൽ ട്രസ്റ്, നെഹ്‌റു എഡ്യൂക്കേഷണൽ ട്രസ്റ്, ജാമിയ സഹദിയ കാസർഗോഡ്, പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രം, പിലാത്തറ കോ-ഓപ്.സൊസൈറ്റി എന്നീ ഏജൻസികൾ പുതിയ കോളേജ് തുടങ്ങുന്നതിനായി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ നടത്തിയ ഇൻസ്‌പെക്ഷൻ റിപ്പോർട്ട് അംഗീകരിച്ചു.
വിവിധ കോളേജുകളിൽ ആറ് അസിറ്റന്റ് പ്രൊഫസർമാരുടെ നിയമനത്തിന് അംഗീകാരം നൽകി.
വിവിധ കോളേജുകളിലെ 19 അധ്യാപകരുടെ പ്രൊമോഷന് അംഗീകാരം നൽകി.
വിദ്യാർത്ഥി യൂണിയൻ പ്രതിനിധി, കണ്ണൂർ സർവകലാശാല അനധ്യാപക മേഖലയിലെ സെനറ്റ് അംഗം എന്നിവരെ കാൻറീൻ കമ്മിറ്റി, പർച്ചേസ് കമ്മിറ്റി എന്നിവയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
വിവിധ വിഷയങ്ങളിൽ 9 പേർക്ക് ഡോക്ടറൽ ബിരുദം നൽകാൻ തീരുമാനിച്ചു
കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പലായി ഡോ. കെ.വി മുരളിയെ നിയമിച്ച നടപടിക്ക് അംഗീകാരം നൽകി.
മൂല്യനിർണയ ക്യാമ്പിൽ ഹാജരാകാതിരുന്ന അധ്യാപകരിൽനിന്നും വിശദീകരണം തേടാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ഇ-ഗ്രാൻസ് ആനുകൂല്യം സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കുന്ന എസ്.സി/എസ്.ടി വിദ്യാർത്ഥികളിൽ നിന്നും പരീക്ഷ ഫലം വരുന്നതിന് മുൻപ് പരീക്ഷാഫീസ് അടയ്ക്കാം എന്ന സത്യവാങ്മൂലം എഴുതി വാങ്ങിക്കുവാനും ഈ ഗ്രാൻഡ് ലഭിക്കുന്ന മറ്റു വിദ്യാർത്ഥികളുടെ കാര്യത്തിൽ നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥ നില നിർത്താനും തീരുമാനിച്ചു.```
*കോഴ്‌സ് ഡയറക്ടർ നിയമനം*
```കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ. പി. കെ. രാജൻ മെമ്മോറിയൽ ക്യാമ്പസിൽ പുതുതായി ആരംഭിക്കുന്ന ഇൻറ്റഗ്രേറ്റഡ് എം. കോം. പ്രോഗ്രാമിൽ 2 വർഷ കാലാവധിയിൽ കോഴ്‌സ് ഡയറക്ടറെ നിയമിക്കുന്നതിന് യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത് . അപേക്ഷിക്കാനുള്ള അവസാന തീയ്യതി 30/06/2022 . അപേക്ഷ ഫീസ് 1500/- രൂപ. (SC/ST വിഭാഗങ്ങൾക്ക് 750/- രൂപ) ഓൺലൈനായാണ് അപേക്ഷ ഫീസ് അടക്കേണ്ടത്.
വിദ്യാഭ്യാസ യോഗ്യത: കൊമേഴ്‌സ്/ മാനേജ്‌മെന്റ് വിഷയത്തിൽ 55% മാർക്കിൽ കുറയാതെ പി.ജി, നെറ്റ്/ പി എ ച്ച്. ഡി. ഗവൺമെൻറ്/ എയ്ഡഡ് കോളേജ് അസിസ്റ്റൻറ് / അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ 15 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രായ പരിധി 01.01.2022 ന് 65 വയസ്സ് കവിയാൻ പാടില്ല. വിശദ വിവരങ്ങൾക്ക് https://www.kannuruniversity.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.```
*രണ്ടാം സെമസ്റ്റർ ബിരുദം – അസൈൻമെന്റ*
```കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2020 പ്രവേശനം) രണ്ടാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ (ഏപ്രിൽ 2021 സെഷൻ) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് 2022 ജൂലൈ 30, വൈകിട്ട് അഞ്ച് മണിക്ക് മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. സർവ്വകലാശാല വെബ്സൈറ്റിൽ, Academics – Private Registration ലിങ്കിൽ എൻറോൾമെന്റ് നമ്പറും ജനന തീയ്യതിയും, നൽകി അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അസൈൻമെന്റിനുള്ള ഫീസ്, പേപ്പർ ഒന്നിന് 60/- രൂപ നിരക്കിൽ School Of Distance Education – Course Fee എന്ന ശീർഷകത്തിലാണ് അടക്കേണ്ടത്.```
*എം.എഡ്. പ്രവേശനം*
```കണ്ണൂർ സർവ്വകലാശാലയുടെ ധർമ്മശാല,സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ടു വർഷ എം.എഡ്. പ്രോഗ്രാമിന് (2022പ്രവേശനം) അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവ്വകലാശാല അംഗീകരിച്ച ബി.എഡ്.അല്ലെങ്കിൽ തത്തുല്യ യോഗ്യതയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടിയവർക്കും കണ്ണൂർ സർവകലാശാല അംഗീകരിച്ച 4വർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ ഡിഗ്രി പ്രോഗ്രാം(B.El.Ed/B.Sc.Ed/B.A.Ed)യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
വിശദമായ പ്രോസ്പക്ടസും അപേക്ഷാ ഫോറവും സർവ്വകലാശാലാ വെബ് സൈറ്റായ https://www.kannuruniversity.ac.in/ ൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ 20.07.2022 വരെ വകുപ്പ് തലവൻ, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ്, ധർമ്മശാല, കണ്ണൂർ -670567 എന്ന വിലാസത്തിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയോടൊപ്പം, അപേക്ഷാ ഫീസിന്റെ ഓൺലൈൻ പേമെന്റ് രശീതി അടക്കം ചെയ്യേണ്ടതാണ്. പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷൻ നടത്തുക. എന്നാൽ അപേക്ഷകരുടെ എണ്ണം അനുവദനീയമായതിലും കുറവായാൽ പ്രവേശന പരീക്ഷ നടത്തുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് സ്ഥാപന മേധാവിയുമായി ബന്ധപ്പെടുക. ഫോൺ- 0497-2781290.```
*പരീക്ഷാഫലം*
```സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. മോളിക്യുലർ ബയോളജി റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 05.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. ബി. എ., എം. എ. ഇംഗ്ലിഷ്/ മാസ് കമ്യൂണിക്കേഷൻ & ജേണലിസം റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 07.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.```
*ഹാൾ ടിക്കറ്റ്*
```30.06.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി. ജി. ഡി. സി. പി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. 2018 ഉം അതിന് മുൻപുമുള്ള അഡ്മിഷൻ വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് ഹാൾ ടിക്കറ്റ് കൈപ്പറ്റാം.```
__________________________________
*MG University Announcements* 📣
*എംജി സർവകലാശാല*
__________________________________
*എം.ജി. – പി.ജി. ഏകജാലക പ്രവേശനം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു*
```മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദാനന്തര – ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു, പ്രവേശനത്തിനായി ഈ വർഷവും ഏകജാലക സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
മാനേജ്മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയിതിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകുകയും വേണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവരുടെ മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്കുള്ള അപേക്ഷ പരിഗണിക്കില്ല.
ഭിന്നശേഷി/സ്പോർട്ട്സ്/ ക്വോട്ടാ വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവ്വകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന അതത് കോളജുകളിൽ ഓൺലൈൻ ആയി നടത്തുന്നതുമായിരിക്കും.
അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതായുണ്ട്.
രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി. വിഭാഗത്തിന് 650രൂപയും മറ്റുള്ളവർക്ക് 1300 രൂപയുമായിരിക്കും. ഓൺലൈൻ രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും cap.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.```
*പരീക്ഷാ ഫലം*
```2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി – ഇലക്ട്രോണിക്സ് (റെഗുലർ/സപ്ലിമെന്ററി)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം എസ് സി. മാത്തമാറ്റിക്സ് (2020 അഡ്മിഷൻ റഗുലർ /സപ്ളിമൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 11 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
2021 നവംബർ മാസം നടത്തിയ ഒന്നാം സെമസ്റ്റർ എം എ പൊളിറ്റിക്കൽ സയൻസ് പി ജി സി എസ് എസ് റഗുലർ/സപ്ളിമൻററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂലൈ പതിനൊന്നു വരെ ഓൺലൈൻ ആയി സ്വീകരിക്കും.
2021 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം .എ ഹിസ്റ്ററി ( സി എസ് എസ് -2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ -സപ്പ്ളിമെന്ററി ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു..പുനർ മൂല്യ നിര്ണയത്തിനും ,സൂഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370/ -,160/ – രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂലൈ പതിനൊന്ന് വരെ ഓൺലൈൻ ആയി സ്വീകരിക്കും.
ഒന്നാം സെമസ്റ്റർ എം.എസ് .സി സ്റ്റാറ്റിറ്റിക്‌സ് വിത്ത് ഡേറ്റ സയൻസ് ( 2020 അഡ്മിഷൻ PGCSS Regular)പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു . പുനർ മൂല്യ നിര്ണയത്തിനും ,സൂഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370/ -,160/ – രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂലൈ എട്ട് വരെ സ്വീകരിക്കും.```
*അപേക്ഷാ തീയതി*
```ഒന്ന് മുതൽ നാലാം സെമസ്റ്റർ വരെയുള്ള ബി ഫാം (2016 അഡ്മിഷൻ സപളിമൻററി /2014,2015 സപ്ളിമൻററി 2011-2013 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് 2003-2010 രണ്ടാം മേഴ്സി ബീരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 4 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ അഞ്ച് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 6 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).```
__________________________________
*Calicut University Announcements* 📣
*കാലിക്കറ്റ് സർവകലാശാല*
__________________________________
*കാലിക്കറ്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷിക്കാം*
```ഉന്നതഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രഥമ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലാ പഠനവകുപ്പുകളില്‍ ഗവേഷണം നടത്തുന്നവരില്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ്, ലാംഗ്വേജ് ഫാക്കല്‍റ്റികളിലായി 10 പേര്‍ക്കാണ് ഫെലോഷിപ്പ് ലഭിക്കുക. രണ്ടുവര്‍ഷമാണ് കാലാവധി. ആദ്യവര്‍ഷം പ്രതിമാസം 32000 രൂപയും അടുത്തവര്‍ഷം പ്രതിമാസം 35000 രൂപയും ലഭിക്കും. മൂന്നു വര്‍ഷത്തിനിടെ പി.എച്ച്.ഡി. നേടിയവരും മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവരുമാകണം. ജനറല്‍ വിഭാഗത്തിന് 35 വയസ്സും സംവരണ വിഭാഗത്തിന് 40 വയസ്സുമാണ് പ്രായപരിധി. അപേക്ഷയുടെ മാതൃകയും അനുബന്ധ വിവരങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂലായ് 20-ന് വൈകീട്ട് അഞ്ച് മണിക്കകം സര്‍വകലാശാലാ ഗവേഷണ ഡയറക്ടര്‍ക്കാണ് ലഭിക്കേണ്ടത്. വിലാസം: ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. 673635.```
*ഹോര്‍ട്ടികള്‍ച്ചര്‍ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു*
```കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വിഭാഗം നടത്തുന്ന ഹോര്‍ട്ടി കള്‍ച്ചര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വകുപ്പുമായി നേരിട്ട് ബന്ധപ്പെട്ട് ജൂലൈ 15-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. പത്താംക്ലാസാണ് യോഗ്യത, 6000 രൂപയാണ് ഫീസ്. ഫോണ്‍ 9846149276, 8547684683.```
*എസ്.ഡി.ഇ. ട്യൂഷന്‍ ഫീസ്*
```കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ.-ക്ക് കീഴില്‍ 2021-ല്‍ പ്രവേശനം നേടിയ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷ (മൂന്ന്, നാല് സെമസ്റ്റര്‍) ട്യൂഷന്‍ ഫീസ് സപ്തംബര്‍ 30-നകം ഓണ്‍ലൈനായി അടയ്ക്കണം. 100 രൂപ പിഴയോടെ ഒക്‌ടോബര്‍ 15 വരെയും 500 രൂപ പിഴയോടെ ഒക്‌ടോബര്‍ 30 വരെയും ഓണ്‍ലൈനായി അടയ്ക്കാന്‍ അവസരമുണ്ട്. വിശദവിവങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356.```
*ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ*
```എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി 2007 മുതല്‍ 2017 വരെ പ്രവേശനം അവസരങ്ങളെല്ലാം നഷ്ടപ്പെട്ട ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ജൂലൈ 10-നകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതിനു ശേഷം അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 14-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ – പരീക്ഷാ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. 2013-ല്‍ പ്രവേശനം നേടി അസവരങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ജൂലൈ 11-നകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതിനു ശേഷം അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 15-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ – പരീക്ഷാ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.```
*എല്‍.എല്‍.ബി. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്*
```ബി.ബി.എ.-എല്‍.എല്‍.ബി. അഞ്ച്, ഏഴ് സെമസ്റ്ററുകളുടേയും ബി.ബി.എ. യൂണിറ്ററി ഡിഗ്രി മൂന്നാം സെമസ്റ്ററിന്റേയും ഏപ്രില്‍ 2022 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 30-ന് തുടങ്ങും. തൃശൂര്‍, കോഴിക്കോട് ലോ കോളേജുകളില്‍ നടക്കുന്ന ക്യാമ്പ് ജൂലൈ 8-ന് അവസാനിക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലെ എല്ലാ ലോ കോളേജുകളിലും ഇംഗ്ലീഷ് ഒഴികെയുള്ള എല്ലാ ക്ലാസ്സുകള്‍ക്കും അവധിയായിരിക്കും. യോഗ്യരായ എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കേണ്ടതും അതാത് പ്രിന്‍സിപ്പല്‍മാര്‍ അത് ഉറപ്പു വരുത്തേണ്ടതുമാണ്.```
*പരീക്ഷ മാറ്റി*
```ജൂലൈ 28-ന് നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ എം.എ. ഡിജിറ്റല്‍ ഹിസ്റ്ററി പേപ്പര്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷ 29-ലേക്ക് മാറ്റി.```
*പരീക്ഷാ ഫലം*
```എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍ പരീക്ഷകളുടെയും നവംബര്‍ 2019, 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 7 വരെ അപേക്ഷിക്കാം.```
_________________________________