ബഫർസോൺ: സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം* *കർഷക യൂണിയൻ( എം)*
*ബഫർസോൺ: സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം* *കർഷക യൂണിയൻ( എം)*
കോഴിക്കോട് : ജനവാസ കേന്ദ്രങ്ങളെയും, കൃഷിയിടങ്ങളെയും, ബഫർ സോണിൽ നിന്ന് ഒഴിവാക്കുന്നതിന് കേന്ദ്രസർക്കാർ എംപവേർഡ് കമ്മിറ്റിക്കും, കേന്ദ്ര പരിസ്ഥിതി-വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനും നിർദ്ദേശം നൽകിക്കൊണ്ട് സുപ്രീം കോടതി വിധി പുനപ്പരിശോധിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് ടി എം ജോസഫ് ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി പുനപരിശോധിക്കുക, പ്രശ്ന പരിഹാരത്തിന് കേന്ദ്രസർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കേരള കർഷക യൂണിയൻ (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിമാരായ ബേബി കാപ്പുകാട്ടിൽ, കെ.എം പോൾസൺ മാഷ്,നിയോജക മണ്ഡലം പ്രസിഡണ്ടുമാരായ അഡ്വക്കേറ്റ് നിഷാന്ത് ജോസ്, മാത്യു ചെമ്പോട്ടിക്കൽ, ബാസിത് ചേലക്കോട്ട്, കർഷക യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി അഗസ്സ്റ്റിയൻ ചെമ്പുകെട്ടിക്കൽ, രതീഷ് വടക്കേടത്ത്, മാണി വെള്ളേപ്പിള്ളിൽ,റുഖിയ ബീവി, റീറ്റ ജസ്റ്റിൻ, സി.റ്റി സനീഷ്, ആഷിക് വിശ്വനാഥൻ എന്നിവർ സംസാരിച്ചു.