ലഹരി വിരുദ്ധ ദിനാചരണം ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ

 ലഹരി വിരുദ്ധ ദിനാചരണം ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ



തോട്ടുമുക്കം : ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം ഹെഡ് മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥിപ്രതിനിധി കരോൾ ലഹരി വിരുദ്ധ ദിനസന്ദേശം നൽകി.

വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ ദിന പ്രതിജ്ഞയെടുത്തു.

കുട്ടികൾ ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ വെളിവാക്കുന്ന പോസ്റ്ററുകൾ ക്ലാസ് തലത്തിൽ നിർമ്മിക്കുകയും സ്കൂൾ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു.