കർഷക പ്രതിഷേധ മാർച്ചും പൊതുയോഗവും*

 *കർഷക  പ്രതിഷേധ  മാർച്ചും  പൊതുയോഗവും*



*പ്രതിഷേധ യോഗത്തിലും മാർച്ചിലും പങ്കെടുക്കാൻ ഒരുങ്ങി തോട്ടുമുക്കത്തെ കർഷകർ*



   ജൂൺ  18 ശനിയാഴ്ച  വൈകുന്നേരം  4  മണിക്ക് കൂരാച്ചുണ്ടിൽ  വെച്ച്  കിഫയുടെ  ( കേരള ഇന്റിപെന്റന്റ്  ഫാർമേഴ്‌സ് അസോസിയേഷൻ ) നേതൃത്വത്തിൽ  ബെഫർ  സോൺ ( ESZ)  പ്രശ്നത്തിനെതിരെ  കർഷക  പ്രതിഷേധ  മാർച്ചും  പൊതുയോഗവും  നടത്തുകയാണ് .

   

     ജൂൺ 3  ലെ സുപ്രീം കോടതി  വിധി പ്രകാരം  നിലവിലുള്ള  വനമേഖലയുട  ചുറ്റും 1 km  ബെഫർ  സോണായി പ്രഖ്യാപിക്കുമ്പോൾ  കുടിയേറ്റക്കാരായ പാവം  കേരള  കർഷകരുടെ  ആയിരക്കണക്കിന്  ഏക്കർ കൃഷിഭൂമിയാണ്   ഭാവിയിൽ  വനമാകാൻ  പോകുന്നത്. എന്ന് കിഫ ഭാരവാഹികൾ പറഞ്ഞു.


   ഇടത്, വലത്, ദേശീയ, രാഷ്ട്രീയ  പാർട്ടികളിൽനിന്നും  നമുക്ക് നീതി  ലഭിക്കില്ലെന്നിരിക്കെ  നമുക്ക് അലംഭാവം  കാട്ടാൻ ഒട്ടും സമയമില്ല. ഇതൊന്നും നമ്മെ ബാധിക്കില്ലെന്നും  നമ്മൾ  രക്ഷപെട്ടെന്നും വിചാരിക്കേണ്ട.  നമുക്ക് സമീപവും  ഫോറെസ്റ്റ് ഉണ്ട് എന്നകാര്യം വിസ്മരിക്കേണ്ട. ഇപ്പോഴല്ലെങ്കിൽ അടുത്ത ഘട്ടത്തിൽ  നമ്മളും  പെടുമെന്ന് ഉറപ്പാണ്.  നമ്മുടെ പൂർവികരാലും , നമ്മളാലും  അദ്വാനിച്ചുണ്ടാക്കിയ കൃഷിഭൂമി  ഒരു സുപ്രഭാതത്തിൽ  നമുക്ക് നഷ്ടമാകാൻ  പോകുന്നു  എന്ന് കിഫ ഭാരവാഹികൾ പറഞ്ഞു.



  കർഷകനെ  ബലികൊടുത്തിട്ടാണെങ്കിലും വിദേശ രാജ്യങ്ങളിൽ നിന്നുള്ള കാർബൺ  ഫണ്ടുകൾ  തട്ടിയെടുക്കുക  എന്ന നയമാണ്  നാനാ സർക്കാരുകളും  രാഷ്ട്രീയ  പാർട്ടികളും ഈ വിഷയത്തിൽ  എടുത്തിരിക്കുന്ന   നയം . അതുകൊണ്ട് നമ്മുടെ രക്ഷക്കായി  നമ്മൾ  മാത്രമേയുള്ളു എന്ന തിരിച്ചറിവ്  ഓരോ കർഷകനും ഉണ്ടാകണം . എന്ന് കിഫ ഭാരവാഹികൾ പറഞ്ഞു.


കരയുന്ന  കൊച്ചിനേ പാലുള്ളു എന്ന പോലെ  പ്രതിഷേധിക്കേണ്ട  സമയമാണിപ്പോൾ . 18 ന് ശനിയാഴ്ച  ഉച്ചക്കുശേഷമുള്ള  സമയം  നമുക്ക് അതിനായി  മാറ്റിവെക്കാം. ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോൾ ?



     റാലിയുടെയും  പൊതുയോഗത്തിന്റെയും  വിജയത്തിനായും  നടത്തിപ്പിനായും സഹായിക്കുന്നതിനും നമ്മുടെ  നാട്ടിലെ കിഫയുടെ  സജീവ  പ്രവർത്തകർ  തോട്ടുമുക്കം പാരീഷ് ഹാളിൽ യോഗം  ചേരുകയുണ്ടായി . കൂരാച്ചുണ്ട്‌  പ്രോഗ്രാം  വൻ  വിജയമാക്കിത്തീർക്കാനും  കർഷക  പങ്കാളിത്തം  മാക്സിമം ഉറപ്പുവരുത്താനും  എല്ലാവരും  ശ്രെമിക്കുന്നതാണെന്നും യോഗത്തിൽ പറയുകയുണ്ടായി .  കിഫയുടെ  നേതാക്കളായ, വിൽസൻ  പള്ളിക്കമാലിൽ , ജോർജ്  കേവിളിൽ, ജിയോ വെട്ടുകാട്ടിൽ, സാബു മാസ്റ്റർ വടക്കെപടവിൽ സൈബു  ജോയി , തങ്കച്ചൻ  വാമാറ്റം  , ബിജു ആനിതോട്ടം ,  ബാബു തുണ്ടിയിൽ, വിനോദ് ചെങ്ങളംതകിടിയിൽ കൊച്ച്  തൈപ്പറമ്പിൽ   തുടങ്ങിയവർ  സംസാരിച്ചു.


     പ്രതിഷേധ  റാലിക്കു പോകാൻ ആഗ്രഹിക്കുന്നവർ രണ്ടു ദിവസത്തിനകം   മേൽപ്പറഞ്ഞ   കിഫ  പ്രവർത്തകരെ  വിവരമറിയിക്കുകയോ   കിഫയുടെ  പ്രാദേശിക  ഗ്രൂപ്പിൽ കൂടി  അറിയിക്കുകയോ ചെയ്യുക   വാഹന  സൗകര്യം  ഒരുക്കുന്നതായിരിക്കും.