പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ച് സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ🌱🌱🌱🌱🌳🌳🌳
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ച്
സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ🌱🌱🌱🌱🌳🌳🌳
തോട്ടുമുക്കം : സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ കൊണ്ടാടി. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ പാലാ പുളിക്കൽ ഫല വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണം ഉദ്ഘാടനം നടത്തി. തുടർന്ന് പ്ലക്കാർഡുകൾ കൈകളിലേന്തി പ്രകൃതി സംരക്ഷണ മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർത്ഥികൾ തോട്ടുമുക്കം അങ്ങാടിയിലൂടെ പരിസ്ഥിതി ദിന സന്ദേശ റാലി നടത്തി. പിടിഎ പ്രസിഡന്റ് ശ്രീ വിനോദ് ചെങ്ങളം തകിടിയും അധ്യാപകരും വാലിക്ക് നേതൃത്വം നൽകി. പ്രകൃതി ദിന സന്ദേശം അടങ്ങുന്ന പ്രസംഗങ്ങളും, കവിതകളും മറ്റു പരിപാടികളും സംഘടിപ്പിച്ച് വിദ്യാർഥി മനസ്സുകളെ പ്രബുദ്ധരാക്കി. പഞ്ചായത്തിൽ നിന്നും ലഭിച്ച ഏതാനും സീതപഴം തൈകൾ കുട്ടികൾക്ക് നൽകി ദിനാചരണം കൂടുതൽ അർത്ഥവത്താക്കി.