തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ വായനവാരാചരണം ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പ്രശാന്ത് കൊടിയത്തൂർ ഉദ്ഘാടനം ചെയ്യും

 തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ വായനവാരാചരണം ദേശീയ സംസ്ഥാന  അധ്യാപക അവാർഡ് ജേതാവ് പ്രശാന്ത്  കൊടിയത്തൂർ ഉദ്ഘാടനം ചെയ്യും.



 തോട്ടുമുക്കം : തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിലെ വായനാവാരാചരണം, വിദ്യാരംഗം കലാ സാഹിത്യ വേദി, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 20 തിങ്കൾ രാവിലെ 10 മണിക്ക് ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പാവനാടക വിദഗ്ധനുമായ ഓടക്കയം ട്രൈബൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. പ്രശാന്ത് കൊടിയത്തൂർ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ പി ടി എ ഭാരവാഹികളായ ബാബു കെ, വൈ പി അഷ്റഫ്, ജംഷീർ, സൈഫുന്നിസ, സുബൈദ എന്നിവർ സന്നിഹിതരായിരിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം പാവ നാടകവും ഉണ്ടായിരിക്കുമെന്ന് ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ  അറിയിച്ചു. ചടങ്ങിൽ രക്ഷിതാക്കൾക്ക് പരിപാടി വീക്ഷിക്കാനുഉള്ള സൗകര്യം ഉണ്ടായിരിക്കും.