തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി*

 *തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി*




*ഔപചാരിക ഉദ്ഘാടനം ദേശീയ സംസ്ഥാന അധ്യാപക  അവാർഡ് ജേതാവും പാവ നാടക വിദഗ്ധനുമായ പ്രശാന്ത് കൊടിയത്തൂർ നിർവഹിച്ചു*



 തോട്ടുമുക്കം : ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് തോട്ടുമുക്കം  ഗവൺമെന്റ് യു പി സ്കൂളിൽ  വ്യത്യസ്ത പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. പുസ്തക ചർച്ച, കാവ്യാസ്വാദനം, പുസ്തക പരിചയം, സാഹിത്യ ക്വിസ്, പ്രമുഖരുമായുള്ള അഭിമുഖം തുടങ്ങിയവ അവയിൽ ചിലതാണ്. വായനാദിനത്തിന്റെ ഔപചാരിക ഉദ്ഘാടനം ദേശീയ സംസ്ഥാന അധ്യാപക  അവാർഡ് ജേതാവും പാവ നാടക വിദഗ്ധനുമായ പ്രശാന്ത് കൊടിയത്തൂർ നിർവഹിച്ചു.

 ചടങ്ങിൽ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അധ്യക്ഷനായി. വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് സ്കൂളുകളിൽ  നടപ്പിലാക്കുന്ന ദിനപത്ര  വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് വൈസ് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യൻ സ്കൂൾ ലീഡർ ദിൽജിത്തിന് നൽകി നിർവഹിച്ചു.

 ചടങ്ങിൽ എസ് എം സി ചെയർമാൻ വൈ പി അഷ്റഫ്, പിടിഎ വൈസ് പ്രസിഡണ്ട് ജംഷീർ, എം പി ടി എ വൈസ് പ്രസിഡണ്ട്  സുബൈദ, സീനിയർ അസിസ്റ്റന്റ് റജീന ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഖൈറുന്നിസ, വിദ്യാരംഗം കൺവീനർ അജി. ആർ  എന്നിവർ സംസാരിച്ചു. 

എസ് ആർ ജി കൺവീനർ ഷാഹുൽഹമീദ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുഭാഷ്, അലൻ തോമസ്, ജിനീഷ്, ജസ്ന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 ഉദ്ഘാടന പരിപാടിക്ക് ശേഷം പ്രശാന്ത് കൊടിയത്തൂരിന്റെ പാവ നാടകവും അരങ്ങേറി.