തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ പ്രവേശനോത്സവത്തിന് വർണശബളമായ തുടക്കം.

 തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ പ്രവേശനോത്സവത്തിന് വർണശബളമായ തുടക്കം.

പ്രവേശനോത്സവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ 
👇

https://youtu.be/W8TTOC-onog

 തോട്ടുമുക്കം : തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ പ്രവേശനോത്സവം ശ്രദ്ധേയമായി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ പ്രവേശന കവാടത്തിൽ വച്ച് പ്രവേശനോത്സവ തൊപ്പി വിതരണംചെയ്തു. ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ബലൂൺ വിതരണം ചെയ്ത ശേഷം സ്കൂൾ പി ടി എ മെമ്പർമാരും പഞ്ചായത്ത് മെമ്പർമാരും അടങ്ങുന്ന സംഘം കുട്ടികളെ  പ്രവേശനോത്സവ ചടങ്ങ് നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക്  ചെണ്ട മേളകയുടെ അകമ്പടിയോടുകൂടി ആനയിച്ചു. 


സ്കൂളിലെ മറ്റ് മുഴുവൻ കുട്ടികളും കൈകൊട്ടിയാണ് നവാഗതരെ എതിരേറ്റത്. പ്രവേശനോത്സവ ചടങ്ങ് കൊടിയത്തൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ബാബു കെ അധ്യക്ഷനായി. പുസ്തക വിതരണ ത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ സിജി കുറ്റികൊമ്പിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് സുഫിയാൻ മുഖ്യാതിഥിയായി. പഞ്ചായത്ത് മെമ്പർ കരീം പഴങ്കൽ, എസ് എം സി ചെയർമാൻ വൈ പി അഷ്റഫ്, എം പി ടി എ വൈസ് പ്രസിഡണ്ട് സുബൈദ, ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ഖൈറുന്നിസ എന്നിവർ സംസാരിച്ചു.