സൗദിയിൽ കൂടരഞ്ഞി സ്വദേശി മരണപ്പെട്ടു.
ഉറക്കത്തിനിടെ സൗദിയിൽ കോഴിക്കോട് കൂടരഞ്ഞി സ്വദേശി മരണപ്പെട്ടു.
റിയാദ്: സൗദിയിലെ റിയാദിൽ 51 കാരനായ മലയാളി യുവാവിനെ ഉറക്കത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂള സ്വദേശി പൂളക്കച്ചാലിൽ അബ്ദുറഹിമാൻ (ബാബുട്ടി) ആണ് മരണപ്പെട്ടത്.
ഇരുപത്തി ഒൻപത് വർഷമായി സൗദിയിൽ എത്തിയ അബ്ദുറഹിമാൻ റിയാദിലെ അസീസിയയിൽ ഒരു ലാൻട്രിയിൽ ജോലി ചെയ്യുകയായിരുന്നു. എട്ട് മാസം മുമ്പാണ് നാട്ടിൽ നിന്നും ലീവ് കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയത്. ഭാര്യ ഹഫ്സത്ത്, ഷാഫി, റാഫി, ഹസ്ന എന്നിവർ മക്കളും റംഷി പൂവാട്ടുപറമ്പ് മരുമകനുമാണ്. ബോഡി അസീസിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്, മയ്യത്ത് നാട്ടിൽ കൊണ്ടു പോകുന്നതുമായ സഹായങ്ങൾക്കായി കെ.എം.സി.സി പ്രവർത്തകരും ബന്ധുക്കളും രംഗത്തുണ്ട്.