ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ പ്രവേശനോത്സവത്തോടെ നവാഗതരെ സ്വീകരിച്ചു.
ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ പ്രവേശനോത്സവത്തോടെ നവാഗതരെ സ്വീകരിച്ചു.
ചുണ്ടത്തു പൊയിൽ : അറിവിന്റെ ചിറകിലേറി നിറവിന്റെ കതിരുകളാവാൻ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ അക്ഷര മുറ്റത്തേക്ക് എത്തിയ എല്ലാ കുരുന്നുകളെയും വർണാഭമായ പ്രവേശനോത്സവത്തോടെ സ്വീകരിച്ചു. ഊർങ്ങാട്ടിരി ഒന്നാം വാർഡ് മെമ്പർ ശ്രീമതി ടെ സി സണ്ണി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി . ടി.എ. പ്രസിഡന്റ് ശ്രീ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ച പ്രവേശനോത്സവച്ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീമതിലല്ല സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
വർണ്ണത്തൊപ്പിയും, ബലൂണുകളും , ക്രയോൺസും മധുര പലഹാരങ്ങളും , പാഠ പുസ്തകങ്ങളും ,യൂണിഫോമും നൽകിയാണ് കുരുന്നുകളെ സ്കൂളിലേയ്ക്ക് വരവേറ്റത്.
PTA, MTA അംഗങ്ങളുടെ സഹകരണത്തോടെ സ്കൂളും പരിസരവും ശുചീകരിച്ച്, തോരണങ്ങൾ ബലൂണുകൾ, പ്രവേശനോത്സവ ബാനർ, പോസ്റ്ററുകൾ എന്നിവ കൊണ്ട് അലങ്കരിച്ചതിനാൽ നിറക്കൂട്ടുകളുടെ ലോകത്തേയ്ക്കാണ് കുട്ടികൾ കാലെടുത്തുവെച്ചത്.
പ്രവേശനോത്സവ ഗാനം ആലപിച്ചും, വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചും , പ്രവേശനോത്സവ ഗാനത്തിനൊപ്പം ചുവടുകൾ വെച്ചും കുട്ടികളും, അധ്യാപകരും രക്ഷിതാക്കളും 2022 ലെ പ്രവേശനോത്സവത്തിന് ഉത്സവപ്രതീതിയുണർത്തി.
അധ്യാപകരായ പുഷ്പറാണി ജോസഫ്, സിനി കൊട്ടാരത്തിൽ, സിബി ജോൺ , സ്മിത.കെ, അബ്ദുറഹിമാൻ എ.കെ, നസിയ ബീഗം, ഫാത്തിമ ഷെറിൻ , ഷെരീഫ് കെ.സി, ഷൈല ജോർജ് , ബബിത തേവർ കാട്ടിൽ, ഓഫീസ് സ്റ്റാഫ് ഷാഹിന. CP, അബ്ദുൽ അലി കരുവാടൻ , കുക്ക് സുഭാഷിണി.പി, PTA കമ്മറ്റിയംഗങ്ങളായ ജിനേഷ് വെള്ളച്ചാലിൽ, ജോബി കാഞ്ഞിരക്കാട്ട്, മായ ചൂരപ്പുഴയിൽ, സിമി പാലം കുന്നേൽ, രമ്യ ജിനേഷ് , ഫ്രാൻസിസ് ഉള്ളാട്ടിൽ , ഡാലിയ കാനാക്കുന്നേൽ, സിൽവി ഷാജി, എന്നിവർ പ്രവേശനോത്സവ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.