മലയോര മേഖലയിൽ കനത്ത മഴ പുഴകളിൽ ജലനിരപ്പ് ഉയരുന്നു.
മലയോര മേഖലയിൽ കനത്ത മഴ പുഴകളിൽ ജലനിരപ്പ് ഉയരുന്നു.
കൂടരഞ്ഞി: മലയോര മേഖലയിൽ പെയ്യ്ത കനത്ത മഴയെ തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയരുന്നു.
നായാടംപൊയിൽ, പൂവാറൻതോട്, മഞ്ഞക്കടവ് ഭാഗങ്ങളിൽ ഉച്ചയ്ക്ക് ശേഷം പെയ്യ്ത കനത്ത മഴയിൽ പെയിലിങ്ങാപുഴയിലും, ചെറുപുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.
ചെറുപുഴയുടെ ഭാഗമായ കുളിരാമുട്ടി കൂട്ടക്കര ഭാഗങ്ങളിലെല്ലാം പുഴ കരകവിഞ്ഞാണ് ഒഴുകുന്നത്.
ശക്തമായ മഴവെള്ളപ്പാച്ചിലിൽ കുളിരാമുട്ടി മുണ്ടക്കൽ ബിജുവിൻ്റെ ഉടമസ്ഥയിലുള്ള കോഴിഫാം തകർന്ന്
2500 ഓളം കോഴികൾ ഒലിച്ചുപൊയി.
മണ്ണിടിഞ്ഞ് വീടും അപകടസ്ഥയിലാണ്
മഴയ്ക്ക് പുറമെ ശക്തമായ ഇടിമിന്നലും ഉണ്ടായി.
*_ഇന്ന് പെയ്ത കനത്ത മഴയിൽ ലക്ഷങ്ങളുടെ നാശനഷ്ടം_*
**:_കുളിരാമുട്ടി ഇന്ന് ഉച്ചക്ക് ശേഷം പെയ്തിറങ്ങിയ പേമാരിയിൽ കുളിരാമുട്ടി സ്രാമ്പിയിൽ താമസിക്കുന്ന മുണ്ടക്കൽ ബിജു എന്ന യുവകർഷകന്റെ കോഴിഫാമി ലേക്ക് വെള്ളം ഇരച്ചുകയറി 2600 കോഴിക്കുഞ്ഞുങ്ങൾ ചത്തു_
_കൂടാതെ ബിജുവിന്റെ വീടിനു പുറകുവശം മണ്ണിടിഞ്ഞു അപകടവസ്ഥയിലുമായി. ഏകദേശം 5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു_.
_ഗ്രാമപഞ്ചായത് പ്രസിഡന്റും വാർഡ് മെമ്പർമാരും സംഭവസ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി പ്രകൃതിയുടെ വികൃതിയിൽ പകച്ചുനിൽകുവാണ് ബിജുവും കുടുംബവും. മഴക്കാലം തുടങ്ങുമ്പോൾ മലയോരമേഖല മുഴുവനും ഭീതിയിലാണ്_
.