തോട്ടുമുക്കം സെന്റ് തോമസ് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
തോട്ടുമുക്കം സെന്റ് തോമസ് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
തോട്ടുമുക്കം സെന്റ് തോമസ് സ്കൂളിൽ 2022- 23 വർഷത്തെ ക്ലാസ്സ് തുടങ്ങുന്നതിന്റെ ഭാഗമായി പ്രവേശനോത്സവം വളരെ ആഘോഷം പൂർവ്വം സംഘടിപ്പിച്ചു... രാവിലെ 10 മണിയോടെ കൂടെ സ്കൂൾ ഗേറ്റിൽ നിന്ന് പുതിയതായി വന്ന കുട്ടികളെ കത്തിച്ച മെഴുകുതിരി തിരി നൽകി സ്വീകരിച്ചു. തുടർന്ന് വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ഇരുവശവും നിന്ന് വേദിയിലേക്കു ആനയിച്ചു. തുടർന്നു പി ടി എ പ്രസിഡന്റ് ശ്രീ. ജോർജ് കേവള്ളിയുടെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിനു ഹെഡ് മിസ്ട്രെസ് ശ്രീമതി. സഫിയ ടീച്ചർ സ്വാഗതം പറഞ്ഞു..സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. പീറ്റർ പൂതർമണ്ണിൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.അഡ്വ.സൂഫിയാൻ മുഖ്യ പ്രഭാഷണം നടത്തി... കൊടിയത്തൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ദിവ്യ ഷിബു, അഞ്ചാം വാർഡ് മെമ്പർശ്രീമതി.സിജി കുറ്റികൊമ്പിൽ, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ഇൻ ചാർജ്, ശ്രീ. മനു ബേബി സർ, പാരിഷ് ട്രെസ്റ്റി ശ്രീ. ടോമി സർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അതോടെപ്പം കഴിഞ്ഞ കൊല്ലം NMMS സ്കോളർഷിപ് നേടിയ രഞ്ജന പി, കയെഴുത്തു മത്സരത്തിൽ മികച്ച വിജയം നേടിയ എവിലിൻ മരിയ എന്നിവരെ അനുമോദിച്ചു. കുമാരി. ദയ മരിയയുടെ ഗാനവും പരിപാടിക്ക് തിളക്കം കൂട്ടി. സീനിയർ അധ്യാപിക ശ്രീമതി. ഡാലി വർഗീസ് നന്ദി അർപ്പിച്ചു..വിദ്യാർത്ഥികൾക്ക് മധുരം വിതരണം നടത്തി നിർദേശങ്ങൾ നൽകി ഉച്ചയോടെ പരിപാടി അവസാനിച്ചു...