തൃക്കാക്കര എം എല്‍ എ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്‌തു.

 തൃക്കാക്കര എം എല്‍ എ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്‌തു.




തൃക്കാക്കര എം എല്‍ എ ആയി ഉമ തോമസ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

നിയമസഭയിലെ കോണ്‍ഗ്രസിന്റെ ആദ്യ എം എല്‍ എ കൂടിയാണ് ഉമ തോമസ്. നിയമസഭാ സെക്രട്ടറി കവിത ഉണ്ണിത്താനാണ് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്.


രാവിലെ 11.30 ന് സ്പീക്കര്‍ എം.ബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ.പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍,ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ പൂച്ചെണ്ട് നല്‍കി ഉമ തോമസിനെ അഭിനന്ദനം അറിയിച്ചു. ഈ മാസം 27 മുതല്‍ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഉമ തോമസ് പങ്കെടുക്കും.