വിജയികളെ ടെസ്‌പാക് ആദരിച്ചു*

 *വിജയികളെ ടെസ്‌പാക് ആദരിച്ചു*



തോട്ടുമുക്കം :.    തോട്ടുമുക്കം സാന്ത്വനം പ്രവാസി കൂട്ടായിമ (ടെസ്‌പാക് ) ഏഴു വർഷത്തോളമായി തോട്ടുമുക്കം കേന്ദ്രീകരിച്ചു ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ടെസ്‌പാക് തുടർച്ചയായി ഏഴാം വർഷവും പ്രവാസികളുടെ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു

 വരുന്ന ടെസ്പാക് 2022 ലെ SSLC + 2 വിജയിച്ച ടെസ്‌പാക്  മെമ്പർമാരുടെ കുട്ടികളെ തോട്ടുമുക്കം വ്യാപാരി ഭവനിൽ വെച്ച് ആദരിച്ചു .


      കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ  സിജി കുറ്റികൊമ്പിൽ  ഉദ്ഘാടനം നിർവഹിച്ചു .


   ചടങ്ങിൽ ടെസ്‌പാക്  പ്രസിഡണ്ട്  രാജൻ K അധ്യക്ഷത വഹിച്ചു ,

ടെസ്‌പാക് ഓഫീസ് സെക്രട്ടറി വൈ പി  അഷ്‌റഫ് സ്വാഗതം പറഞ്ഞു. 

 മെമ്പർമാരായ ബീരാൻകുട്ടി കൈനിക്കര , അബുബക്കർ CK , അബ്ദുള്ള പട്ടാക്കൽ , ഉബൈദ് cm,അനീഫ തുടങ്ങിയവർ പങ്കെടുത്തു 


 SSLC ക്ക് മുഴുവൻ A+ കരസ്ഥമാക്കിയ ഏക വിദ്യാർത്ഥിയായ മുഹമ്മദ് ഹാഫിസ് UK യ്ക്കും

മറ്റെല്ലാ കുട്ടികൾക്കും,

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ  

 സിജി കുറ്റികൊമ്പിൽ ക്യാഷ് അവാർഡും മെമന്റോയും നൽകി ആദരിച്ചു.



റസാഖ് കപ്യെടത് നന്ദി പറഞ്ഞു .