കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തൈ വിതരണത്തിന് തുടക്കമായി*
*കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തൈ വിതരണത്തിന് തുടക്കമായി*
ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത് സ്വയം ഉൽപ്പാദിപ്പിച്ച 4000 തൈകൾ
അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തൈ വിതരണത്തിന് തുടക്കമായി. മുഴുവൻ വീടുകളിലും തൈകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 14,000 തൈകളാണ് വിതരണം ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥികൾ മുഖേന 4000 തൈകളാണ് വിതരണം ചെയ്തത്. സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെൻ്റ് നൽകിയ വിത്തുകൾ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നട്ടുപിടിപ്പിച്ചാണ് വിതരണത്തിനായി ഒരുക്കിയത്. രണ്ടാം ഘട്ടത്തിൽ ഔഷധ ഫലവൃക്ഷ തൈകൾ കൃഷി വകുപ്പ്, റസിഡൻസ് അസോസിയേഷനുകൾ, ക്ലബുകൾ എന്നിവ മുഖേന വീടുകളിലെത്തിക്കും. തൈ വിതരണത്തിൻ്റെ ഉദ്ഘാടനം പന്നിക്കോട് ജിഎൽപി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു. * ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി.ചടങ്ങിൽ പ്രദേശത്തെ കർഷകരായ രാമൻ പരപ്പിൽ, നളിനാക്ഷൻ, ഉണ്ണിപ്പെരവൻ എന്നിവരെ ആദരിച്ചു. * എന്നെ അറിയാൻ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മിനി പാർക്കിലേയും സ്കൂൾ മുറ്റത്തെ മരങ്ങൾക്കും പേരുകളടങ്ങിയ ബോർഡും സ്ഥാപിച്ചു.
മുക്കം പ്രസ് ക്ലബ് പ്രസി: സി. ഫസൽ ബാബു, പി ടി എ പ്രസിഡൻ്റ് പി.വി അബ്ദുല്ല, പ്രധാനാധ്യാപിക ബീന വടക്കൂട്ട്, സ്റ്റാഫ് സെെക്രട്ടറി ഉസൈൻ ചോണാട് തുടങ്ങിയവർ സംസാരിച്ചു.