പെണ്‍കുട്ടിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

 


- June 09, 2022


കോഴിക്കോട്: നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് ഉച്ചയ‌്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.വടകര എംഇടി കോളേജിലെ ബി കോം വിദ്യാര്‍ത്ഥിനി നഹീമയ‌്ക്കാണ് വെട്ടേറ്റത്. പേരോട് തട്ടാറത്ത് പള്ളിക്ക് സമീപമാണ് പെണ്‍കുട്ടിക്ക് വെട്ടേറ്റത്. കൃത്യത്തിന് ശേഷം പ്രതി നഹാസ് കൈഞരമ്ബ് മുറിച്ച്‌ ആത്മത്യക്ക് ശ്രമിച്ചു. നഹീമയ‌െ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.


പെണ്‍കുട്ടിക്ക് തലയ‌്ക്കും ശരീരത്തിലും ആസകലം വെട്ടേറ്റിട്ടുണ്ട്. സുഹൃത്തുക്കളായ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.