തളിർ 2022 " കൊടിയത്തൂർ പരിവാർ കുട്ടിക്കർഷകരെ, ആദരിച്ചു.
"തളിർ 2022 "
കൊടിയത്തൂർ പരിവാർ കുട്ടിക്കർഷകരെ, ആദരിച്ചു.
പന്നിക്കോട്: ഭിന്നശേഷി
കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി തളിർ 2022 എന്ന പേരിൽ പച്ചക്കറി കൃഷിയിൽ മികവ് തെളിയിച്ച കുട്ടിക്കർഷകരെ കൊടിയത്തൂർ പഞ്ചായത്ത് പരിവാർ കമ്മിറ്റി ആദരിച്ചു പി എം അബ്ദുൽ നാസർ മാസ്റ്ററുടെ അധ്യക്ഷതയിൽ പന്നിക്കോട് കൃഷിഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ലാമി റ്റ് ഗ്രൂപ്പ് ഡയറക്ടർ sulala മുസ്തഖീം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, കുട്ടികൾക്ക് സമ്മാനദാനം നിർവഹിച്ചു. ആധുനിക കൃഷി രീതികളെ കുറിച്ച് കൃഷി ഓഫീസർ ഫെബിദ കെ ടി ക്ലാസ്സ് എടുത്തു. ചടങ്ങിൽ ജാഫർ ടി കെ,
അബ്ദുൽ അസീസ് കാരക്കുറ്റി, ബഷീർ കണ്ട ങ്ങൽ, കരീം പോലു കുന്നത്ത്, മുഹമ്മദ് എ സി, സെലീന,ആയിഷ ഹന്ന ടി കെ തുടങ്ങിയവർ സംസാരിച്ചു.