ആദർശ് ജോസഫ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

ആദർശ് ജോസഫ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്


 



കൂടരഞ്ഞി:ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റായി എൽ.ഡി.ഫ് സ്ഥാനാർഥി ആദർശ് ജോസഫിനെ തിരഞ്ഞെടുത്തു.



ആദർശ് ജോസഫിന് 9 ഉം  എതിർ സ്ഥാനാർഥി മോളി തോമസിന് 5 വോട്ടും ലഭിച്ചു.




സി.പി.ഐ എം കൂടരഞ്ഞി ലേക്കൽ കമ്മിറ്റി അംഗമായ ആദർശ് ജോസഫ് പഞ്ചായത്തിലെ ഏഴാം വാർഡായ കൂമ്പാറയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.



14 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് അഞ്ചും സീറ്റുകളാണുണ്ടായിരുന്നത്.




മുന്നണി ധാരണ പ്രകാരം പ്രസിഡൻ്റായിരുന്ന ജോസ് തോമസ് മാവറ കഴിഞ്ഞ മാസം 30-ന് രാജി സമർപ്പിച്ചതിനെത്തുടർന്നാണ്  തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.



റിട്ടേണിങ്ങ് ഓഫീസർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.