തോട്ടുമുക്കം- പുതിയേടം റോഡിന്റെ സംരക്ഷണഭിത്തി തകർന്നു*
*തോട്ടുമുക്കം - പുതിയേടം റോഡിന്റെ സംരക്ഷണഭിത്തി തകർന്നു*
തോട്ടുമുക്കം - പുതിയേടം റോഡിൽ (തോട്ടുമുക്കത്ത് നിന്നും ഒരു കിലോമീറ്റർ മാറി)
സംരക്ഷണഭിത്തി തകർന്നു.
ഇവിടെ വലിയ ഒരു കുഴി രൂപപ്പെടുകയും ഈ കുഴിയിൽ പെടാതിരിക്കാൻ ഭാരവാഹനങ്ങൾ റോഡിന്റെ സംരക്ഷണ ഭിത്തിയുടെ ചേർന്ന് പോവുകയും ചെയ്തതോടു കൂടി
റോഡിന്റെ സംരക്ഷണ ഭിത്തിയും തകർന്നു.
നൂറുകണക്കിന് ഭാരവാഹനങ്ങളൾ ആണ് ദിവസവും ഈ വഴികൾ കടന്നുപോകുന്നത്.
വളരെ പെട്ടെന്ന് തന്നെ
അടിയന്തര നടപടികൾ
ഉണ്ടായില്ലെങ്കിൽ വലിയ ദുരന്തങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത്
ഈ കുഴിയിൽ അനേകം ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെട്ടുണ്ട്
കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയെ ഓടിക്കൂടിയ നാട്ടുകാർ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്.
ഇതിന് മുമ്പാണ് തോട്ടുമുക്കം സ്വദേശിനി അപകടത്തിൽപ്പെട്ടത്.
ഈ കുഴി അടക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടതാണ്.
സംരക്ഷണഭിത്തി കൂടി തകർന്നതോടുകൂടി വലിയ അപകടമാണ് അവിടെ പതിയിരിക്കുന്നത്.
തോട്ടുമുക്കം പള്ളിത്താഴെ അങ്ങാടിയിൽ നിന്നും ഗവൺമെൻറ് യുപി സ്കൂളിലേക്ക് പോകുന്ന റോഡിലും നിറയെ വലിയ കുഴികളാണ് കാൽനടയാത്രക്കാർക്ക് പോലും കടന്നുപോകാൻ സാധിക്കാത്ത വിധം റോഡ് തകർന്നിട്ട് മാസങ്ങളായി നാട്ടുകാർ നിരന്തരമായ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
സ്കൂൾ തുറക്കുന്ന
തോടുകൂടി കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും.