തോട്ടുമുക്കം- പത്തനാപുരം റോഡ് നന്നാക്കണം*
*തോട്ടുമുക്കം- പത്തനാപുരം റോഡ് നന്നാക്കണം*
തോട്ടുമുക്കം മലയോരമേഖലയിലെ ഏറ്റവും തിരക്കേറിയ തോട്ടുമുക്കം- പത്തനാപുരം റോഡ് അടിയന്തരമായി റി ടാർ ചെയ്തു ഗതാഗതയോഗ്യമാക്ക ണമെന്ന് കേരള കോൺഗ്രസ് (എം) കൊടിയത്തൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡിലൂടെയാണ് മുഖ്യമായ ബസ് ഗതാഗതവും നടക്കുന്നത്
മലയോര മേഖലയെ മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന കുഴിനക്കിപാറ പാലം വഴിയുള്ള ഗതാഗതം താറുമാറായ റോഡിലൂടെയാണ്
മണ്ഡലം പ്രസിഡണ്ട് ടി വി മാത്യു അധ്യക്ഷത വഹിച്ചു. എൻ വി തോമസ്, ടി പി തോമസ്, എം എസ് ഫ്രാൻസിസ്, ജോർജ് ചെറുശ്ശേരി, സിബി ജോൺ, വി എ ജോസ്, വിപിൻ തോമസ്, ജോബി ജോസ് എന്നിവർ പ്രസംഗിച്ചു