വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ടു
*തീർത്ഥാടനം കഴിഞ്ഞ് മടങ്ങവെ കാർ മറിഞ്ഞ് പുൽപ്പള്ളി സ്വദേശി മരിച്ചു*
ബത്തേരി : പുൽപ്പള്ളി മരക്കടവിൽ നിന്ന് വേളാങ്കണിയ്ക്ക് പോയി തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങിവരുന്ന 5 അംഗം സഞ്ചരിച്ച വാഹനം മേട്ടുപാളയം കല്ലാറിന് (തമിഴ്നാട്) സമീപത്ത് വെച്ച് കൂനൂർ ഊട്ടി മലമ്പാതയിൽ ബർലിയാർ കൊക്കയിലേക്ക് കാർ മറിഞ്ഞതിനെ തുടർന്ന് ഒരാൾ മരണപ്പെട്ടു രാവിലെ 5.30 മണിയ്ക്ക് കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു പുൽപ്പള്ളി- മരക്കടവ് സ്വദേശികളായ കണികുളം ജോസും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.വയനാട് പുല്‍പള്ളി സ്വദേശി കാണികുളത്ത് വീട്ടിൽ ജോസ് (56) ആണ് മരിച്ചത്
മകൻ ജോബിഷ്, മകന്റെ ഭാര്യ പിതാവ് തോമസ് VA വെള്ളയിക്കൽ പുതുശ്ശേരി സ്വദേശി, ജോബിയുടെ മകൾ അനാമിക, പുതുശ്ശേരി സ്വദേശി ജോർജ് (പോലീസ്) എന്നിവരാണ് ഹോസ്പിറ്റലിൽ ചികിൽസയിൽ ഉള്ളത്.