ലോക നഴ്സസ് ദിനത്തിൽ നഴ്സുമാരെ ആദരിച്ചു
*ലോക നഴ്സസ് ദിനത്തിൽ നഴ്സുമാരെ ആദരിച്ചു.*
*കൊടിയത്തൂർ :* ലോക നഴ്സസ് ദിനത്തിനോടനുബന്ധിച്ച് കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷൻ പാലിയേറ്റീവ് നഴ്സുമാരെ ആദരിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷംലൂലത്ത് നഴ്സുമാരെ പൊന്നാടയണിയിച്ച് ആദരിച്ചു.
24 x 7 പ്രവർത്തിക്കുന്ന ഈ യൂണിറ്റിലെ നിസ്വാർത്ത സേവനം പഞ്ചായത്തിലെ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്നതായി പ്രസിഡണ്ട് അനുസ്മരിച്ചു. ചടങ്ങിൽ ചെയർമാൻ എം അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. അബ്ദുസമദ് കണ്ണാട്ടിൽ, പി.എം അബ്ദുൽ നാസർ, എം.എം ശിഹാബ്, സിസ്റ്റർമാരായ സലീജ സി.ടി, അനുഷ, സഫീന, നിസാർ തുടങ്ങിയവർ സംസാരിച്ചു.